വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 48

വിധവ​യു​ടെ മകന്‌ ജീവൻ തിരി​ച്ചു​കി​ട്ടി!

വിധവ​യു​ടെ മകന്‌ ജീവൻ തിരി​ച്ചു​കി​ട്ടി!

വരൾച്ച​യു​ടെ സമയത്ത്‌ യഹോവ ഏലിയ​യോ​ടു പറഞ്ഞു: ‘സാരെ​ഫാ​ത്തി​ലേക്കു പോകുക. അവി​ടെ​യുള്ള ഒരു വിധവ നിനക്കു ഭക്ഷണം തരും.’ നഗരക​വാ​ട​ത്തിന്‌ അടുത്ത്‌ പാവപ്പെട്ട ഒരു വിധവ വിറകു പെറു​ക്കു​ന്നത്‌ ഏലിയ കണ്ടു. ഏലിയ അവളോ​ടു കുറച്ച്‌ വെള്ളം ചോദി​ച്ചു. വിധവ അത്‌ എടുക്കാൻ പോയ​പ്പോൾ ‘ഒരു കഷണം അപ്പവും​കൂ​ടെ കൊണ്ടു​വ​രാ​മോ’ എന്ന്‌ ഏലിയ വിളി​ച്ചു​ചോ​ദി​ച്ചു. എന്നാൽ വിധവ പറഞ്ഞു: ‘അങ്ങയ്‌ക്കു തരാൻ എന്റെ കൈയിൽ അപ്പമില്ല. എനിക്കും എന്റെ മോനും വേണ്ടി ഭക്ഷണം ഉണ്ടാക്കാ​നുള്ള കുറച്ച്‌ മാവും എണ്ണയും മാത്രമേ എന്റെ കൈയി​ലു​ള്ളൂ.’ ഏലിയ ആ സ്‌ത്രീ​യോട്‌ പറഞ്ഞു: ‘എനിക്ക്‌ നീ അപ്പം ഉണ്ടാക്കി തന്നാൽ ഇനി മഴ പെയ്യു​ന്ന​തു​വരെ നിന്റെ കൈയി​ലുള്ള മാവും എണ്ണയും തീർന്നു​പോ​കില്ല എന്ന്‌ യഹോവ ഉറപ്പു​ത​ന്നി​ട്ടുണ്ട്‌.’

വിധവ വീട്ടിൽ പോയി യഹോ​വ​യു​ടെ പ്രവാ​ച​ക​നു​വേണ്ടി അപ്പം ഉണ്ടാക്കി. യഹോവ വാക്കു കൊടു​ത്ത​തു​പോ​ലെ​തന്നെ വരൾച്ച​യു​ടെ സമയ​ത്തെ​ല്ലാം വിധവ​യ്‌ക്കും മകനും കഴിക്കാൻ ഭക്ഷണം ഉണ്ടായി​രു​ന്നു. കലത്തിലെ മാവും എണ്ണയും ഒരിക്ക​ലും കുറഞ്ഞു​പോ​യില്ല.

അങ്ങനെ​യി​രി​ക്കെ ദാരു​ണ​മായ ഒരു കാര്യം സംഭവി​ച്ചു. വിധവ​യു​ടെ മകനു കഠിന​മായ ഒരു രോഗം പിടി​പെട്ടു. അവൻ മരിച്ചു​പോ​യി. വിധവ ഏലിയ​യോ​ടു സഹായ​ത്തി​നാ​യി യാചിച്ചു. ഏലിയ കുട്ടിയെ വിധവ​യു​ടെ കൈയിൽനിന്ന്‌ എടുത്ത്‌ ആ വീടിന്റെ മുകളി​ലത്തെ മുറി​യി​ലേക്കു കൊണ്ടു​പോ​യി. അവനെ ഒരു കിടക്ക​യിൽ കിടത്തി​യിട്ട്‌ ഏലിയ ഇങ്ങനെ പ്രാർഥി​ച്ചു: ‘യഹോവേ, ഈ കുട്ടിക്ക്‌ ജീവൻ തിരികെ നൽകേ​ണമേ.’ യഹോവ അങ്ങനെ ചെയ്‌താൽ അതു വിസ്‌മ​യി​പ്പി​ക്കുന്ന ഒരു കാര്യ​മാ​യി​രി​ക്കും. കാരണം നമ്മുടെ അറിവ​നു​സ​രിച്ച്‌ മരിച്ച​വ​രാ​രും അതുവരെ ജീവനി​ലേക്കു വന്നിട്ടില്ല. ഈ വിധവ​യും മകനും ആണെങ്കിൽ ഇസ്രാ​യേ​ല്യർപോ​ലും അല്ലായി​രു​ന്നു.

അത്ഭുത​ക​ര​മെ​ന്നു പറയട്ടെ, കുട്ടിക്കു ജീവൻ തിരിച്ച്‌ കിട്ടി, അവൻ ശ്വസി​ക്കാൻതു​ടങ്ങി! ഏലിയ വിധവ​യോ​ടു പറഞ്ഞു: ‘ഇതാ, നിന്റെ മകൻ ജീവ​നോ​ടി​രി​ക്കു​ന്നു!’ അവൾ അങ്ങേയറ്റം സന്തോ​ഷ​ത്തോ​ടെ ഏലിയ​യോ​ടു പറഞ്ഞു: ‘അങ്ങ്‌ ശരിക്കും ഒരു ദൈവ​പു​രു​ഷ​നാ​ണെന്ന്‌ എനിക്കു ബോധ്യ​മാ​യി. കാരണം യഹോവ പറയാൻ ആവശ്യ​പ്പെ​ടുന്ന കാര്യങ്ങൾ മാത്ര​മാണ്‌ അങ്ങ്‌ സംസാ​രി​ക്കു​ന്നത്‌.’

“കാക്കയു​ടെ കാര്യം​തന്നെ എടുക്കുക: അതു വിതയ്‌ക്കു​ന്നില്ല, കൊയ്യു​ന്നില്ല, അതിനു പത്തായ​പ്പു​ര​യോ സംഭര​ണ​ശാ​ല​യോ ഇല്ല. എന്നിട്ടും ദൈവം അതിനെ പോറ്റു​ന്നു. പക്ഷിക​ളെ​ക്കാൾ വില​പ്പെ​ട്ട​വ​രല്ലേ നിങ്ങൾ?”​—ലൂക്കോസ്‌ 12:24