വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 53

യഹോ​യാ​ദ​യു​ടെ ധൈര്യം

യഹോ​യാ​ദ​യു​ടെ ധൈര്യം

ഇസബേ​ലിന്‌ ഒരു മകളു​ണ്ടാ​യി​രു​ന്നു, അഥല്യ. അമ്മയെ​പ്പോ​ലെ​തന്നെ ഒരു ദുഷ്ടസ്‌ത്രീ! യഹൂദ​യി​ലെ രാജാ​വാ​യി​രു​ന്നു അഥല്യ​യു​ടെ ഭർത്താവ്‌. അദ്ദേഹം മരിച്ച​പ്പോൾ മകൻ ഭരണം ആരംഭി​ച്ചു. പിന്നീട്‌ മകനും മരിച്ച​തോ​ടെ അഥല്യ യഹൂദ രാജ്യ​ത്തി​ന്റെ ഭരണം കൈക്ക​ലാ​ക്കി. എന്നിട്ട്‌ തനിക്കു പകരം ഭരണാ​ധി​കാ​രി​യാ​കാൻ സാധ്യ​ത​യുള്ള എല്ലാവ​രെ​യും അഥല്യ കൊന്നു, സ്വന്തം പേരക്കു​ട്ടി​ക​ളെ​പ്പോ​ലും! രാജവം​ശം​തന്നെ ഇല്ലാതാ​ക്കാ​നാ​യി​രു​ന്നു അഥല്യ​യു​ടെ ശ്രമം. എല്ലാവ​രു​ടെ​യും പേടി​സ്വപ്‌ന​മാ​യി​രു​ന്നു അഥല്യ!

അഥല്യ ഈ കാണി​ക്കു​ന്നത്‌ വളരെ മോശ​മാ​ണെന്ന്‌ മഹാപു​രോ​ഹി​ത​നായ യഹോ​യാ​ദയ്‌ക്കും ഭാര്യ യഹോ​ശേ​ബയ്‌ക്കും അറിയാ​മാ​യി​രു​ന്നു. സ്വന്തം ജീവൻ പണയ​പ്പെ​ടു​ത്തി അവർ അഥല്യ​യു​ടെ പേരക്കു​ട്ടി​ക​ളിൽ ഒരാളായ യഹോ​വാശ്‌ എന്ന കുഞ്ഞിനെ ഒളിപ്പി​ച്ചു​വെച്ചു. അവർ അവനെ ആലയത്തിൽ വളർത്തി​ക്കൊ​ണ്ടു​വന്നു.

യഹോ​വാ​ശിന്‌ ഏഴു വയസ്സാ​യ​പ്പോൾ യഹോ​യാദ എല്ലാ ശതാധി​പ​ന്മാ​രെ​യും ലേവ്യ​രെ​യും വിളി​ച്ചു​കൂ​ട്ടി ഇങ്ങനെ പറഞ്ഞു: ‘ആലയത്തി​ന്റെ വാതി​ലി​നു കാവൽ നിൽക്കുക. ആരെയും അകത്തേക്കു കയറ്റി വിടരുത്‌.’ എന്നിട്ട്‌ യഹോ​യാദ യഹോ​വാ​ശി​നെ യഹൂദ​യു​ടെ രാജാ​വാ​ക്കി തലയിൽ ഒരു കിരീടം വെച്ചു​കൊ​ടു​ത്തു. യഹൂദ​യി​ലെ ജനം ആർത്തു​വി​ളി​ച്ചു: ‘രാജാവ്‌ നീണാൾ വാഴട്ടെ!’

ജനം ആർത്തു​വി​ളി​ക്കു​ന്നതു കേട്ട​പ്പോൾ അഥല്യ രാജ്ഞി ആലയത്തി​ലേക്കു പാഞ്ഞെത്തി. പുതിയ രാജാ​വി​നെ കണ്ടപ്പോൾ അഥല്യ വിളി​ച്ചു​പ​റഞ്ഞു: ‘ചതി! കൊടും​ചതി!’ ശതാധി​പ​ന്മാർ ദുഷ്ടരാ​ജ്ഞി​യെ പിടി​ച്ചു​കൊ​ണ്ടു​പോ​യി കൊന്നു​ക​ളഞ്ഞു. പക്ഷേ ആ ജനതയു​ടെ മേലുള്ള അഥല്യ​യു​ടെ ദുഷ്ടസ്വാ​ധീ​നം എങ്ങനെ തുടച്ചു​നീ​ക്കാ​നാ​കു​മാ​യി​രു​ന്നു?

യഹോ​വ​യു​മാ​യി ഒരു ഉടമ്പടി ചെയ്യാൻ യഹോ​യാദ ജനതയെ സഹായി​ച്ചു. തങ്ങൾ യഹോ​വയെ മാത്രമേ ആരാധി​ക്കൂ എന്ന്‌ അവർ ആ ഉടമ്പടി​യിൽ വാക്കു കൊടു​ത്തു. യഹോ​യാദ ബാലിന്റെ ക്ഷേത്രം തകർത്ത്‌ വിഗ്ര​ഹ​ങ്ങ​ളെ​ല്ലാം തച്ചുടച്ചു. ആളുകൾക്കു വീണ്ടും ആലയത്തിൽ ആരാധി​ക്കാൻവേണ്ടി പുരോ​ഹി​ത​ന്മാ​രെ​യും ലേവ്യ​രെ​യും അവിടെ വേല ചെയ്യാൻ നിയമി​ച്ചു. അശുദ്ധ​രായ ആരും ആലയത്തിൽ പ്രവേ​ശി​ക്കാ​തി​രി​ക്കാൻ വാതിൽക്കാ​വൽക്കാ​രെ​യും നിയമി​ച്ചു. എന്നിട്ട്‌ യഹോ​യാ​ദ​യും ശതാധി​പ​ന്മാ​രും യഹോ​വാ​ശി​നെ കൊട്ടാ​ര​ത്തി​ലേക്കു കൊണ്ടു​പോ​യി സിംഹാ​സ​ന​ത്തിൽ ഇരുത്തി. യഹൂദ​യി​ലെ ജനം സന്തോ​ഷി​ച്ചു. അങ്ങനെ അവർക്ക്‌ ഇപ്പോൾ ദുഷ്ടയായ അഥല്യ​യിൽനി​ന്നും ബാലാ​രാ​ധ​ന​യിൽനി​ന്നും സ്വത​ന്ത്ര​രാ​യി യഹോ​വയെ സേവി​ക്കാം. യഹോ​യാ​ദ​യു​ടെ ധൈര്യം അനേകരെ സഹായി​ച്ചത്‌ എങ്ങനെ​യെന്നു നിങ്ങൾക്കു മനസ്സി​ലാ​യോ?

“ദേഹിയെ കൊല്ലാൻ കഴിയാ​തെ ശരീരത്തെ കൊല്ലു​ന്ന​വരെ ഭയപ്പെ​ടേണ്ടാ. പകരം, ദേഹി​യെ​യും ശരീര​ത്തെ​യും ഗീഹെ​ന്ന​യിൽ നശിപ്പി​ക്കാൻ കഴിയു​ന്ന​വനെ ഭയപ്പെ​ടുക.”​—മത്തായി 10:28