വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 59

യഹോ​വയെ അനുസ​രിച്ച നാലു ചെറു​പ്പ​ക്കാർ

യഹോ​വയെ അനുസ​രിച്ച നാലു ചെറു​പ്പ​ക്കാർ

നെബൂ​ഖദ്‌നേസർ യഹൂദ​യി​ലെ പ്രഭു​ക്ക​ന്മാ​രെ ബാബി​ലോ​ണി​ലേക്കു പിടി​ച്ചു​കൊ​ണ്ടു​പോ​യി. കൊട്ടാ​ര​ത്തി​ലെ ഒരു ഉദ്യോ​ഗ​സ്ഥ​നായ അശ്‌പെ​നാ​സി​ന്റെ കീഴിൽ അവരെ ആക്കി. അവരുടെ കൂട്ടത്തിൽ ഏറ്റവും മിടു​ക്ക​രായ, ആരോ​ഗ്യ​മുള്ള ചെറു​പ്പ​ക്കാ​രെ കണ്ടുപി​ടി​ക്കാൻ നെബൂ​ഖദ്‌നേസർ അശ്‌പെ​നാ​സി​നോ​ടു പറഞ്ഞു. മൂന്നു വർഷ​ത്തേക്ക്‌ ഇവർക്കു പരിശീ​ലനം കൊടു​ക്കും. അത്‌ ഇവരെ ബാബി​ലോ​ണി​ലെ പ്രധാ​ന​പ്പെട്ട ഉദ്യോ​ഗ​സ്ഥ​രാ​കാൻ ഒരുക്കു​മാ​യി​രു​ന്നു. ബാബി​ലോ​ണി​ലെ അക്കേഡി​യൻ ഭാഷ എഴുതാ​നും വായി​ക്കാ​നും സംസാ​രി​ക്കാ​നും ഇവർ പഠിക്ക​ണ​മാ​യി​രു​ന്നു. രാജാ​വും കൊട്ടാ​ര​ത്തി​ലു​ള്ള​വ​രും കഴിച്ചി​രുന്ന അതേ തരത്തി​ലുള്ള ഭക്ഷണം ഇവരും കഴിക്ക​ണ​മാ​യി​രു​ന്നു. ഈ ചെറു​പ്പ​ക്കാ​രിൽ നാലു പേരാ​യി​രു​ന്നു ദാനി​യേൽ, ഹനന്യ, മീശാ​യേൽ, അസര്യ. ഇവർക്ക്‌ അശ്‌പെ​നാസ്‌ പുതിയ ബാബി​ലോ​ണി​യൻ പേരുകൾ കൊടു​ത്തു: ബേൽത്ത്‌ശസ്സർ, ശദ്രക്ക്‌, മേശക്ക്‌, അബേദ്‌-നെഗൊ. ബാബി​ലോൺകാ​രു​ടെ വിദ്യാ​ഭ്യാ​സം കിട്ടു​മ്പോൾ ഇവർ യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്തി​ക്ക​ള​യു​മോ?

ഈ നാലു ചെറു​പ്പ​ക്കാ​രും യഹോ​വയെ അനുസ​രി​ക്കാൻ നിശ്ചയി​ച്ചു​റ​ച്ചി​രു​ന്നു. രാജാ​വി​ന്റെ ഭക്ഷണം തങ്ങൾ കഴിക്കാൻ പാടി​ല്ലാ​ത്ത​താ​ണെന്ന്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. കാരണം അവയിൽ ചിലത്‌ യഹോ​വ​യു​ടെ നിയമ​മ​നു​സ​രിച്ച്‌ അശുദ്ധ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അവർ അശ്‌പെ​നാ​സി​നോ​ടു പറഞ്ഞു: ‘രാജാവ്‌ കഴിക്കുന്ന തരം ഭക്ഷണം കഴിക്കാൻ ദയവു​ചെയ്‌ത്‌ ഞങ്ങളെ നിർബ​ന്ധി​ക്ക​രുത്‌.’ അശ്‌പെ​നാസ്‌ അവരോ​ടു പറഞ്ഞു: ‘നിങ്ങൾ ഈ ഭക്ഷണം കഴിക്കാ​തെ എല്ലും തോലും ആയാൽ രാജാവ്‌ എന്നെ കൊല്ലും.’

ദാനി​യേ​ലി​ന്റെ മനസ്സിൽ ഒരു ബുദ്ധി ഉദിച്ചു. തങ്ങളുടെ രക്ഷാധി​കാ​രി​യാ​യി അശ്‌പെ​നാസ്‌ നിയമിച്ച വ്യക്തി​യോ​ടു ദാനി​യേൽ പറഞ്ഞു: ‘പത്തു ദിവസ​ത്തേക്ക്‌ ഞങ്ങൾക്കു പച്ചക്കറി​ക​ളും വെള്ളവും മാത്രം തരാമോ? എന്നിട്ട്‌ രാജാ​വി​ന്റെ ഭക്ഷണം കഴിക്കുന്ന ചെറു​പ്പ​ക്കാ​രു​മാ​യി ഞങ്ങളെ ഒത്തു​നോ​ക്കി​ക്കോ​ളൂ.’ രക്ഷാധി​കാ​രി സമ്മതിച്ചു.

പത്തു ദിവസത്തെ പരീക്ഷണം കഴിഞ്ഞു. ഇപ്പോൾ മറ്റെല്ലാ ചെറു​പ്പ​ക്കാ​രെ​ക്കാ​ളും കൂടുതൽ ആരോ​ഗ്യം ദാനി​യേ​ലി​നും മൂന്നു കൂട്ടു​കാർക്കും ആണെന്ന്‌ കണ്ടാല​റി​യാം. അവർ തന്നോട്‌ അനുസ​ര​ണ​മു​ള്ള​വ​രാ​യി​രു​ന്ന​തിൽ യഹോവ സംപ്രീ​ത​നാ​യി. ദർശന​ങ്ങ​ളും സ്വപ്‌ന​ങ്ങ​ളും മനസ്സി​ലാ​ക്കാൻപോ​ലു​മുള്ള ജ്ഞാനം യഹോവ ദാനി​യേ​ലി​നു കൊടു​ത്തു.

പരിശീ​ല​നം പൂർത്തി​യാ​യ​പ്പോൾ അശ്‌പെ​നാസ്‌ ഈ ചെറു​പ്പ​ക്കാ​രെ നെബൂ​ഖദ്‌നേ​സ​റി​ന്റെ അടുത്ത്‌ കൊണ്ടു​വന്നു. രാജാവ്‌ അവരോ​ടു സംസാ​രി​ച്ചു. ദാനി​യേൽ, ഹനന്യ, മീശാ​യേൽ, അസര്യ എന്നിവർ മറ്റെല്ലാ ചെറു​പ്പ​ക്കാ​രെ​ക്കാ​ളും ബുദ്ധി​മാ​ന്മാ​രും കഴിവു​ള്ള​വ​രും ആണെന്ന്‌ രാജാ​വി​നു മനസ്സി​ലാ​യി. ഈ നാലു പേരെ​യും രാജ​കൊ​ട്ടാ​ര​ത്തിൽ ജോലി ചെയ്യാൻ തിര​ഞ്ഞെ​ടു​ത്തു. പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളെ​ല്ലാം രാജാവ്‌ മിക്ക​പ്പോ​ഴും ഇവരോട്‌ ആലോ​ചി​ച്ചി​ട്ടാണ്‌ ചെയ്‌തി​രു​ന്നത്‌. യഹോവ ഇവർക്ക്‌ രാജാ​വി​ന്റെ എല്ലാ ജ്ഞാനി​ക​ളെ​ക്കാ​ളും മന്ത്രവാ​ദി​ക​ളെ​ക്കാ​ളും അധികം ജ്ഞാനം നൽകി.

അന്യനാ​ട്ടി​ലാ​യി​രു​ന്നെ​ങ്കി​ലും ദാനി​യേ​ലും ഹനന്യ​യും മീശാ​യേ​ലും അസര്യ​യും തങ്ങൾ യഹോ​വ​യു​ടെ ജനത്തിൽപ്പെ​ട്ട​വ​രാ​ണെന്ന കാര്യം മറന്നു​ക​ള​ഞ്ഞില്ല. നിങ്ങളും അതു​പോ​ലെ എപ്പോ​ഴും യഹോ​വയെ ഓർക്കു​മോ, മാതാ​പി​താ​ക്കൾ കൂടെ ഇല്ലാത്ത​പ്പോൾപ്പോ​ലും?

“നീ ചെറു​പ്പ​മാ​ണെന്ന കാരണ​ത്താൽ ആരും നിന്നെ വില കുറച്ച്‌ കാണാൻ അനുവ​ദി​ക്ക​രുത്‌. പകരം, സംസാ​ര​ത്തി​ലും പെരു​മാ​റ്റ​ത്തി​ലും സ്‌നേ​ഹ​ത്തി​ലും വിശ്വാ​സ​ത്തി​ലും നിർമ​ല​ത​യി​ലും വിശ്വ​സ്‌തർക്ക്‌ ഒരു മാതൃ​ക​യാ​യി​രി​ക്കുക.”​—1 തിമൊ​ഥെ​യൊസ്‌ 4:12