വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 65

എസ്ഥേർ തന്റെ ജനത്തെ സംരക്ഷി​ക്കു​ന്നു

എസ്ഥേർ തന്റെ ജനത്തെ സംരക്ഷി​ക്കു​ന്നു

പേർഷ്യൻ നഗരമായ ശൂശനിൽ താമസി​ച്ചി​രുന്ന ഒരു ജൂതയു​വ​തി​യാ​യി​രു​ന്നു എസ്ഥേർ. വർഷങ്ങൾക്കു മുമ്പ്‌ എസ്ഥേറി​ന്റെ കുടും​ബ​ക്കാ​രെ നെബൂ​ഖദ്‌നേസർ യരുശ​ലേ​മിൽനിന്ന്‌ പിടി​ച്ചു​കൊ​ണ്ടു​പോ​യ​താണ്‌. അപ്പന്റെ സഹോ​ദ​രന്റെ മകനായ മൊർദെ​ഖാ​യി​യാണ്‌ എസ്ഥേറി​നെ വളർത്തി​യത്‌. മൊർദെ​ഖാ​യി പേർഷ്യ​യി​ലെ അഹശ്വേ​രശ്‌ രാജാ​വി​ന്റെ ഒരു ദാസനാ​യി​രു​ന്നു.

അഹശ്വേ​രശ്‌ രാജാവ്‌ ഒരു പുതിയ രാജ്ഞിയെ കണ്ടെത്താൻ തീരു​മാ​നി​ച്ചു. അതിനു​വേണ്ടി രാജാ​വി​ന്റെ ദാസന്മാർ ദേശത്തെ ഏറ്റവും സുന്ദരി​ക​ളായ യുവതി​ക​ളെ​യെ​ല്ലാം കൊണ്ടു​വന്നു. എസ്ഥേറു​മു​ണ്ടാ​യി​രു​ന്നു അക്കൂട്ട​ത്തിൽ. അവരിൽനിന്ന്‌ രാജ്ഞി​യാ​യി രാജാവ്‌ തിര​ഞ്ഞെ​ടു​ത്തത്‌ എസ്ഥേറി​നെ​യാണ്‌. എസ്ഥേർ ഒരു ജൂതയു​വ​തി​യാ​ണെന്ന കാര്യം ആരോ​ടും പറയരു​തെന്ന്‌ മൊർദെ​ഖാ​യി നിർദേ​ശി​ച്ചു.

പ്രഭു​ക്ക​ന്മാ​രു​ടെ​യെ​ല്ലാം തലവൻ അഹങ്കാ​രി​യായ ഹാമാ​നാ​യി​രു​ന്നു. എല്ലാവ​രും തന്റെ മുമ്പിൽ കുമ്പി​ട​ണ​മെന്ന്‌ അയാൾ ആവശ്യ​പ്പെ​ട്ടി​രു​ന്നു. എന്നാൽ മൊർദെ​ഖാ​യി അതിനു തയ്യാറാ​യില്ല. ഭയങ്കര​ദേ​ഷ്യം വന്ന ഹാമാൻ മൊർദെ​ഖാ​യി​യെ കൊന്നു​ക​ള​യാൻ തീരു​മാ​നി​ച്ചു. മൊർദെ​ഖാ​യി ഒരു ജൂതനാ​ണെന്ന്‌ അറിഞ്ഞ​തു​കൊണ്ട്‌ ഹാമാൻ ദേശത്തെ എല്ലാ ജൂതന്മാ​രെ​യും കൊല്ലാ​നുള്ള ഒരു പദ്ധതി ഒരുക്കി. ഹാമാൻ രാജാ​വി​നോ​ടു പറഞ്ഞു: ‘ജൂതന്മാർ അപകട​കാ​രി​ക​ളാണ്‌. അവരെ ദേശത്തു​നിന്ന്‌ ഇല്ലാതാ​ക്കണം.’ അപ്പോൾ അഹശ്വേ​രശ്‌, അതിനു​വേണ്ടി ഒരു നിയമം ഉണ്ടാക്കാ​നുള്ള അധികാ​രം ഹാമാനു കൊടു​ത്തു. എന്നിട്ട്‌ പറഞ്ഞു: ‘നിനക്ക്‌ എന്തു​വേ​ണ​മെ​ങ്കി​ലും ചെയ്യാം.’ അങ്ങനെ ഹാമാൻ ആളുക​ളോട്‌ ആദാർ മാസം 13-ാം തീയതി എല്ലാ ജൂതന്മാ​രെ​യും കൊല്ലാൻ പറഞ്ഞു​കൊണ്ട്‌ ഒരു നിയമം ഉണ്ടാക്കി. യഹോവ ഇതെല്ലാം കാണു​ന്നു​ണ്ടാ​യി​രു​ന്നു.

ഈ നിയമ​ത്തെ​ക്കു​റിച്ച്‌ എസ്ഥേർ ഒന്നും അറിഞ്ഞില്ല. അതു​കൊണ്ട്‌ മൊർദെ​ഖാ​യി അതിന്റെ ഒരു പകർപ്പ്‌ എസ്ഥേറി​നു കൊടു​ത്ത​യ​ച്ചിട്ട്‌ പറഞ്ഞു: ‘നീ പോയി രാജാ​വി​നോ​ടു സംസാ​രി​ക്കണം.’ എസ്ഥേർ പറഞ്ഞു: ‘ക്ഷണിക്ക​പ്പെ​ടാ​തെ ആരെങ്കി​ലും രാജാ​വി​ന്റെ അടുത്ത്‌ ചെന്നാൽ അവരെ കൊന്നു​ക​ള​യും. അടുത്ത 30 ദിവസ​ത്തേക്ക്‌ രാജാവ്‌ എന്നെ ക്ഷണിച്ചി​ട്ടില്ല. എങ്കിലും ഞാൻ രാജാ​വി​ന്റെ അടുത്ത്‌ ചെല്ലും. രാജാവ്‌ ചെങ്കോൽ എന്റെ നേരെ നീട്ടി​യാൽ ഞാൻ രക്ഷപ്പെ​ടും, ഇല്ലെങ്കിൽ മരിക്കും.’

എസ്ഥേർ രാജ​കൊ​ട്ടാ​ര​ത്തി​ന്റെ മുറ്റത്ത്‌ എത്തി. എസ്ഥേറി​നെ കണ്ടപ്പോൾ രാജാവ്‌ ചെങ്കോൽ നീട്ടി. എസ്ഥേർ അടു​ത്തേക്കു ചെന്നു. രാജാവ്‌ ചോദി​ച്ചു: ‘എസ്ഥേറേ പറയൂ, ഞാൻ എന്താണു ചെയ്‌തു​ത​രേ​ണ്ടത്‌?’ എസ്ഥേർ പറഞ്ഞു: ‘ഞാൻ അങ്ങയെ​യും ഹാമാ​നെ​യും ഒരു വിരു​ന്നി​നു ക്ഷണിക്കാൻ വന്നതാണ്‌.’ വിരു​ന്നിന്‌ ഇടയിൽ എസ്ഥേർ അവരെ മറ്റൊരു വിരു​ന്നി​നു ക്ഷണിച്ചു. പിറ്റേന്ന്‌ ഒരുക്കിയ ആ രണ്ടാമത്തെ വിരു​ന്നി​ന്റെ സമയത്തും രാജാവ്‌ ചോദി​ച്ചു: ‘ഞാൻ എന്താണു ചെയ്‌തു​ത​രേ​ണ്ടത്‌?’ എസ്ഥേർ പറഞ്ഞു: ‘ഒരാൾ എന്നെയും എന്റെ ആളുക​ളെ​യും കൊല്ലാൻ നോക്കു​ക​യാണ്‌. ഞങ്ങളെ എങ്ങനെ​യെ​ങ്കി​ലും രക്ഷിക്കണം.’ രാജാവ്‌ ചോദി​ച്ചു: ‘ആരാണ്‌ നിങ്ങളെ കൊല്ലാൻ നോക്കു​ന്നത്‌?’ എസ്ഥേർ പറഞ്ഞു: ‘ദുഷ്ടനായ ഈ ഹാമാൻ!’ അഹശ്വേ​ര​ശി​നു കടുത്ത​ദേ​ഷ്യം വന്നു; ഹാമാനെ ഉടനടി കൊന്നു​ക​ളഞ്ഞു.

പക്ഷേ ഹാമാൻ ഉണ്ടാക്കിയ ആ നിയമം ഇല്ലാതാ​ക്കാൻ ആർക്കും അധികാ​ര​മി​ല്ലാ​യി​രു​ന്നു, രാജാ​വി​നു പോലും! അതു​കൊണ്ട്‌ രാജാവ്‌ മൊർദെ​ഖാ​യി​യെ പ്രഭു​ക്ക​ന്മാ​രു​ടെ തലവനാ​യി നിയമി​ച്ചിട്ട്‌ പുതിയ ഒരു നിയമം ഉണ്ടാക്കാ​നുള്ള അധികാ​രം കൊടു​ത്തു. മൊർദെ​ഖാ​യി ഒരു നിയമം ഉണ്ടാക്കി. അതനു​സ​രിച്ച്‌ ജൂതന്മാർക്കു തങ്ങളുടെ രക്ഷയ്‌ക്കു​വേണ്ടി ശത്രു​ക്കളെ ആക്രമി​ക്കാ​മാ​യി​രു​ന്നു. അങ്ങനെ ആദാർ മാസം 13-ാം തീയതി ജൂതന്മാർ ശത്രു​ക്കളെ തോൽപ്പി​ച്ചു. അന്നുമു​തൽ എല്ലാ വർഷവും ജൂതന്മാർ ഈ വിജയം ആഘോ​ഷി​ക്കുക പതിവാ​യി.

“എന്നെ​പ്രതി നിങ്ങളെ ഗവർണർമാ​രു​ടെ​യും രാജാ​ക്ക​ന്മാ​രു​ടെ​യും മുന്നിൽ ഹാജരാ​ക്കും. അങ്ങനെ അവരോ​ടും ജനതക​ളോ​ടും നിങ്ങളു​ടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ പറയാൻ നിങ്ങൾക്ക്‌ അവസരം കിട്ടും.”​—മത്തായി 10:18