വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 68

എലിസ​ബ​ത്തിന്‌ ഒരു കുഞ്ഞ്‌!

എലിസ​ബ​ത്തിന്‌ ഒരു കുഞ്ഞ്‌!

യരുശ​ലേ​മി​ന്റെ മതിലു​കൾ പുതു​ക്കി​പ്പ​ണി​തിട്ട്‌ ഇപ്പോൾ 400-ലധികം വർഷങ്ങൾ പിന്നിട്ടു. ആ നഗരത്തിന്‌ അടുത്താണ്‌ പുരോ​ഹി​ത​നായ സെഖര്യ​യും ഭാര്യ എലിസ​ബ​ത്തും താമസി​ക്കു​ന്നത്‌. അവരുടെ വിവാഹം കഴിഞ്ഞിട്ട്‌ വർഷങ്ങ​ളാ​യി. പക്ഷേ അവർക്ക്‌ ഇതുവരെ കുട്ടി​ക​ളില്ല. ഒരു ദിവസം സെഖര്യ ദേവാ​ല​യ​ത്തി​ലെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ സുഗന്ധ​ക്കൂട്ട്‌ അർപ്പി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ ദൈവ​ദൂ​ത​നായ ഗബ്രി​യേൽ പ്രത്യ​ക്ഷ​പ്പെട്ടു. സെഖര്യ പേടി​ച്ചു​പോ​യി. അപ്പോൾ ഗബ്രി​യേൽ പറഞ്ഞു: ‘പേടി​ക്കേണ്ടാ. യഹോ​വ​യിൽനി​ന്നുള്ള ഒരു സന്തോ​ഷ​വാർത്ത അറിയി​ക്കാ​നാ​ണു ഞാൻ വന്നത്‌. നിന്റെ ഭാര്യ ഒരു മകനെ പ്രസവി​ക്കും. അവന്റെ പേര്‌ യോഹ​ന്നാൻ എന്നായി​രി​ക്കും. ഒരു പ്രത്യേ​ക​പ്ര​വർത്ത​ന​ത്തി​നു​വേണ്ടി യഹോവ അവനെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.’ സെഖര്യ ചോദി​ച്ചു: ‘ഇതു ഞാൻ എങ്ങനെ വിശ്വ​സി​ക്കും? എനിക്കും ഭാര്യ​ക്കും വയസ്സാ​യി​ല്ലേ? ഞങ്ങൾക്ക്‌ എങ്ങനെയാ ഒരു കുഞ്ഞു​ണ്ടാ​കുക?’ ഗബ്രി​യേൽ പറഞ്ഞു: ‘ഈ വാർത്ത അറിയി​ക്കാ​നാ​ണു ദൈവം എന്നെ അയച്ചത്‌. പക്ഷേ നീ എന്നെ വിശ്വ​സി​ക്കാ​ത്ത​തു​കൊണ്ട്‌ കുഞ്ഞ്‌ ജനിക്കു​ന്ന​തു​വരെ നിനക്കു മിണ്ടാൻ കഴിയില്ല.’

സെഖര്യ പതിവി​ലും താമസി​ച്ചാണ്‌ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനിന്ന്‌ പുറത്തി​റ​ങ്ങി​യത്‌. എന്തു സംഭവി​ച്ചെന്ന്‌ പുറത്ത്‌ കാത്തു​നിന്ന ജനം സെഖര്യ​യോ​ടു ചോദി​ച്ചു. പക്ഷേ സെഖര്യക്ക്‌ സംസാ​രി​ക്കാ​നാ​കു​ന്നില്ല. കൈ​കൊണ്ട്‌ ആംഗ്യം കാണി​ക്കാൻ മാത്രമേ കഴിയു​ന്നു​ള്ളൂ. സെഖര്യ​ക്കു ദൈവ​ത്തിൽനിന്ന്‌ ഒരു സന്ദേശം ലഭിച്ചി​ട്ടു​ണ്ടെന്ന്‌ അപ്പോൾ ആളുകൾക്കു മനസ്സി​ലാ​യി.

ദൈവ​ദൂ​തൻ പറഞ്ഞതു​പോ​ലെ​തന്നെ, കുറച്ച്‌ നാൾ കഴിഞ്ഞ്‌ എലിസ​ബത്ത്‌ ഗർഭി​ണി​യാ​യി ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു. കൂട്ടു​കാ​രും ബന്ധുക്ക​ളും കുഞ്ഞിനെ കാണാൻ വന്നു. അവർക്കെ​ല്ലാം വളരെ സന്തോ​ഷ​മാ​യി. എലിസ​ബത്ത്‌ പറഞ്ഞു: ‘അവനു യോഹ​ന്നാൻ എന്നു പേരി​ടണം.’ പക്ഷേ അവർ പറഞ്ഞു: ‘നിങ്ങളു​ടെ ബന്ധുക്ക​ളിൽ ആർക്കും ആ പേരി​ല്ല​ല്ലോ. അവന്‌ അപ്പന്റെ പേരു​തന്നെ ഇടാം, സെഖര്യ.’ എന്നാൽ സെഖര്യ ഇങ്ങനെ എഴുതി​ക്കാ​ണി​ച്ചു: ‘അവന്റെ പേര്‌ യോഹ​ന്നാൻ എന്നാണ്‌.’ ആ നിമിഷം, സെഖര്യക്ക്‌ വീണ്ടും സംസാ​രി​ക്കാ​നാ​യി! കുഞ്ഞി​നെ​ക്കു​റി​ച്ചുള്ള വാർത്ത യഹൂദ്യ​യി​ലെ​ങ്ങും പരന്നു. ‘ഈ കുഞ്ഞ്‌ ആരായി​ത്തീ​രും!’ എന്ന്‌ ആളുകൾ അതിശ​യ​ത്തോ​ടെ തമ്മിൽത്ത​മ്മിൽ പറഞ്ഞു.

പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞിട്ട്‌ സെഖര്യ ഇങ്ങനെ പ്രവചി​ച്ചു: ‘യഹോവ വാഴ്‌ത്ത​പ്പെ​ടട്ടെ. നമ്മളെ വിടു​വി​ക്കാൻവേണ്ടി ഒരു രക്ഷകനെ, അതായത്‌ മിശി​ഹയെ, അയയ്‌ക്കു​മെന്ന്‌ യഹോവ അബ്രാ​ഹാ​മി​നു വാക്കു കൊടു​ത്തി​രു​ന്നു. യോഹ​ന്നാൻ ഒരു പ്രവാ​ച​ക​നാ​യി​രി​ക്കും. അവൻ മിശി​ഹയ്‌ക്കു വഴി ഒരുക്കും.’

എലിസ​ബ​ത്തി​ന്റെ ബന്ധുവായ മറിയ​യു​ടെ കാര്യ​ത്തി​ലും ഒരു പ്രത്യേ​ക​കാ​ര്യം സംഭവി​ച്ചു. അതെക്കു​റിച്ച്‌ നമുക്ക്‌ അടുത്ത അധ്യാ​യ​ത്തിൽ പഠിക്കാം.

“അതു മനുഷ്യർക്ക്‌ അസാധ്യം. എന്നാൽ ദൈവ​ത്തിന്‌ എല്ലാം സാധ്യം.”​—മത്തായി 19:26