വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 72

യേശു​വി​ന്റെ ചെറു​പ്പ​കാ​ലം

യേശു​വി​ന്റെ ചെറു​പ്പ​കാ​ലം

യോ​സേ​ഫും മറിയ​യും മക്കളോ​ടൊ​പ്പം നസറെ​ത്തി​ലാ​ണു താമസി​ച്ചി​രു​ന്നത്‌. യേശു​വി​നെ​ക്കൂ​ടാ​തെ അവർക്കു വേറെ ആൺമക്ക​ളും പെൺമ​ക്ക​ളും ഉണ്ടായി​രു​ന്നു. യോ​സേഫ്‌ മരപ്പണി ചെയ്‌താ​ണു കുടും​ബത്തെ പോറ്റി​യി​രു​ന്നത്‌. യഹോ​വ​യെ​ക്കു​റി​ച്ചും യഹോവ മോശ​യി​ലൂ​ടെ കൊടുത്ത നിയമ​ങ്ങ​ളെ​ക്കു​റി​ച്ചും യോ​സേഫ്‌ അവരെ പഠിപ്പി​ച്ചു. ആരാധ​നയ്‌ക്കു​വേണ്ടി അവർ പതിവാ​യി, കുടും​ബം ഒരുമിച്ച്‌, സിന​ഗോ​ഗിൽ പോയി​രു​ന്നു. വർഷം​തോ​റും പെസഹ ആചരണ​ത്തിന്‌ യരുശ​ലേ​മി​ലേക്കു പോകുന്ന പതിവും അവർക്കു​ണ്ടാ​യി​രു​ന്നു.

യേശു​വി​നു 12 വയസ്സു​ള്ള​പ്പോൾ യോ​സേഫ്‌ പതിവു​പോ​ലെ കുടും​ബ​ത്തോ​ടൊ​പ്പം പെസഹ ആചരണ​ത്തി​നു​വേണ്ടി യരുശ​ലേ​മി​ലേക്കു പോയി. അതൊരു നീണ്ട യാത്ര​യാണ്‌. പെസഹയ്‌ക്കു​വേണ്ടി ഒരുപാ​ടു പേർ വന്നിട്ടു​ള്ള​തു​കൊണ്ട്‌ നഗരത്തിൽ നല്ല തിരക്കു​ണ്ടാ​യി​രു​ന്നു. എല്ലാം കഴിഞ്ഞ്‌ യോ​സേ​ഫും മറിയ​യും മടക്കയാ​ത്ര ആരംഭി​ച്ചു. കൂടെ യാത്ര ചെയ്യു​ന്ന​വ​രോ​ടൊ​പ്പം യേശു​വും ഉണ്ടെന്നാണ്‌ അവർ വിചാ​രി​ച്ചത്‌. പക്ഷേ ബന്ധുക്ക​ളു​ടെ ഇടയിൽ യേശു​വി​നെ തിര​ഞ്ഞെ​ങ്കി​ലും കണ്ടില്ല.

അവർ യരുശ​ലേ​മി​ലേക്കു തിരി​ച്ചു​പോ​യി. മൂന്നു ദിവസം മകനെ അന്വേ​ഷിച്ച്‌ നടന്നു. അവസാനം ആലയത്തിൽ ചെന്നു. അവിടെ അധ്യാ​പ​ക​രു​ടെ നടുവിൽ അവർ പറയു​ന്നതു കേട്ടുകൊണ്ടും നല്ല ചോദ്യ​ങ്ങൾ ചോദി​ച്ചു​കൊ​ണ്ടും യേശു ഇരിക്കു​ന്നു​ണ്ടാ​യി​രു​ന്നു. യേശു​വി​ന്റെ അറിവിൽ മതിപ്പു തോന്നി​യിട്ട്‌ അവർ യേശു​വി​നോട്‌ ചോദ്യ​ങ്ങൾ ചോദി​ക്കാൻതു​ടങ്ങി. യേശു​വി​ന്റെ മറുപടി കേട്ട്‌ അവർ അതിശ​യി​ച്ചു​പോ​യി. മോശയ്‌ക്കു കൊടുത്ത നിയമങ്ങൾ യേശു​വി​നു നന്നായി അറിയാ​മെന്ന്‌ അവർക്കു മനസ്സി​ലാ​യി.

യോ​സേ​ഫും മറിയ​യും വല്ലാതെ വിഷമി​ച്ചു​പോ​യി​രു​ന്നു. മറിയ പറഞ്ഞു: ‘മോനേ, ഞങ്ങൾ നിന്നെ എവി​ടെ​യെ​ല്ലാം അന്വേ​ഷി​ച്ചെ​ന്നോ! നീ എവി​ടെ​യാ​യി​രു​ന്നു?’ യേശു​വി​ന്റെ മറുപടി ഇതായി​രു​ന്നു: ‘ഞാൻ എന്റെ പിതാ​വി​ന്റെ ഭവനത്തിൽ കാണു​മെന്നു നിങ്ങൾക്ക്‌ അറിയി​ല്ലാ​യി​രു​ന്നോ?’

യേശു മാതാ​പി​താ​ക്ക​ളു​ടെ​കൂ​ടെ നസറെ​ത്തി​ലെ അവരുടെ വീട്ടി​ലേക്കു പോയി. യോ​സേഫ്‌ യേശു​വി​നെ മരപ്പണി പഠിപ്പി​ച്ചു. ചെറു​പ്പ​ക്കാ​ര​നെന്ന നിലയിൽ യേശു എങ്ങനെ​യുള്ള ആളായി​രു​ന്നെ​ന്നാ​ണു നിങ്ങൾക്കു തോന്നു​ന്നത്‌? വളർന്നു​വ​ന്ന​പ്പോൾ യേശു കൂടു​തൽക്കൂ​ടു​തൽ ജ്ഞാനം നേടി. ദൈവ​ത്തി​നും മനുഷ്യർക്കും യേശു​വി​നോ​ടുള്ള പ്രീതി​യും വർധി​ച്ചു​വന്നു.

“എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യു​ന്ന​ത​ല്ലോ എന്റെ സന്തോഷം. അങ്ങയുടെ നിയമം എന്റെ ഉള്ളിന്റെ ഉള്ളിൽ പതിഞ്ഞി​രി​ക്കു​ന്നു.”​—സങ്കീർത്തനം 40:8