വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 75

പിശാച്‌ യേശു​വി​നെ പരീക്ഷി​ക്കു​ന്നു

പിശാച്‌ യേശു​വി​നെ പരീക്ഷി​ക്കു​ന്നു

യേശു​വി​ന്റെ സ്‌നാനം കഴിഞ്ഞ്‌ പരിശു​ദ്ധാ​ത്മാവ്‌ യേശു​വി​നെ വിജന​ഭൂ​മി​യി​ലേക്കു നയിച്ചു. 40 ദിവസം യേശു ഒന്നും കഴിച്ചില്ല. അതു​കൊണ്ട്‌ നല്ല വിശപ്പു​ണ്ടാ​യി​രു​ന്നു. അപ്പോൾ പിശാച്‌ വന്ന്‌ യേശു​വി​നെ പ്രലോ​ഭി​പ്പി​ക്കാൻ ഇങ്ങനെ പറഞ്ഞു: ‘നീ ശരിക്കും ദൈവ​പു​ത്ര​നാ​ണെ​ങ്കിൽ ഈ കല്ലുക​ളോട്‌ അപ്പമാ​കാൻ പറയൂ.’ എന്നാൽ യേശു തിരു​വെ​ഴു​ത്തു​കൾ ഉദ്ധരി​ച്ചു​കൊണ്ട്‌ ഇങ്ങനെ മറുപടി പറഞ്ഞു: ‘ജീവി​ച്ചി​രി​ക്കാൻ ആഹാരം മാത്രം പോരാ, യഹോവ പറയുന്ന ഓരോ വാക്കും ശ്രദ്ധി​ക്കണം എന്ന്‌ എഴുതി​യി​ട്ടുണ്ട്‌.’

അടുത്ത​താ​യി പിശാച്‌ യേശു​വി​നെ ഇങ്ങനെ വെല്ലു​വി​ളി​ച്ചു: ‘നീ ശരിക്കും ദൈവ​പു​ത്ര​നാ​ണെ​ങ്കിൽ ദേവാ​ല​യ​ത്തി​ന്റെ ഏറ്റവും ഉയർന്ന ഈ ഭാഗത്തു​നിന്ന്‌ ഒന്നു ചാടുക. നിന്നെ താങ്ങാൻ ദൈവം തന്റെ ദൂതന്മാ​രെ അയയ്‌ക്കു​മെന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ.’ എന്നാൽ വീണ്ടും തിരു​വെ​ഴു​ത്തു​കൾ ഉദ്ധരി​ച്ചു​കൊണ്ട്‌ യേശു പറഞ്ഞു: ‘യഹോ​വയെ പരീക്ഷി​ക്ക​രുത്‌ എന്നും എഴുതി​യി​ട്ടുണ്ട്‌.’

പിന്നെ സാത്താൻ യേശു​വി​നെ ലോക​ത്തി​ലെ എല്ലാ രാജ്യ​ങ്ങ​ളും അതിന്റെ സമ്പത്തും പ്രതാ​പ​വും കാണി​ച്ചിട്ട്‌ ഇങ്ങനെ പറഞ്ഞു: ‘എന്നെ ഒരൊറ്റ തവണ ആരാധി​ച്ചാൽ മതി, ഈ രാജ്യ​ങ്ങ​ളും അതിന്റെ പ്രതാ​പ​വും ഒക്കെ ഞാൻ നിനക്കു തരാം.’ പക്ഷേ യേശു​വി​ന്റെ മറുപടി ഇതായി​രു​ന്നു: ‘സാത്താനേ, ദൂരെ പോ! യഹോ​വയെ മാത്രമേ ആരാധി​ക്കാ​വൂ എന്ന്‌ എഴുതി​യി​ട്ടുണ്ട്‌.’

അപ്പോൾ പിശാച്‌ യേശു​വി​നെ വിട്ട്‌ പോയി. ദൈവ​ദൂ​ത​ന്മാർ വന്ന്‌ യേശു​വി​നു ഭക്ഷണം കൊടു​ത്തു. ആ സമയം​മു​തൽ യേശു ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻതു​ടങ്ങി. ഈ വേല ചെയ്യാൻവേ​ണ്ടി​യാണ്‌ ദൈവം യേശു​വി​നെ ഭൂമി​യി​ലേക്ക്‌ അയച്ചത്‌. യേശു പഠിപ്പിച്ച കാര്യങ്ങൾ ആളുകൾക്ക്‌ ഇഷ്ടപ്പെട്ടു. അതു​കൊണ്ട്‌ യേശു പോയി​ട​ത്തെ​ല്ലാം അവരും കൂടെ പോയി.

“നുണ പറയു​മ്പോൾ പിശാച്‌ തന്റെ തനിസ്വ​ഭാ​വ​മാ​ണു കാണി​ക്കു​ന്നത്‌. കാരണം അവൻ നുണയ​നും നുണയു​ടെ അപ്പനും ആണ്‌.”​—യോഹ​ന്നാൻ 8:44