വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 76

യേശു ആലയം ശുദ്ധീ​ക​രി​ക്കു​ന്നു

യേശു ആലയം ശുദ്ധീ​ക​രി​ക്കു​ന്നു

എ.ഡി. 30-ലെ മാർച്ച്‌-ഏപ്രിൽ മാസക്കാ​ലം. യേശു യരുശ​ലേ​മി​ലേക്കു പോയി. പെസഹയ്‌ക്കുവേണ്ടി അനേകർ നഗരത്തിൽ എത്തിയി​ട്ടുണ്ട്‌. പെസഹ ആചരണ​ത്തി​ന്റെ ഭാഗമാ​യി അവർ ദേവാ​ല​യ​ത്തിൽ മൃഗയാ​ഗങ്ങൾ അർപ്പിച്ചു. ചിലർ അതിനു​വേണ്ടി മൃഗങ്ങ​ളെ​യും​കൊ​ണ്ടാ​ണു വന്നത്‌. മറ്റു ചിലർ യരുശ​ലേ​മിൽനിന്ന്‌ അവയെ വാങ്ങി​ക്കു​ക​യാ​യി​രു​ന്നു.

യേശു ആലയത്തിൽ ചെന്ന​പ്പോൾ അവിടെ ആളുകൾ മൃഗങ്ങളെ വിൽക്കു​ന്നതു കണ്ടു. യഹോ​വയെ ആരാധി​ക്കുന്ന ആലയത്തിൽ അവർ കച്ചവടം നടത്തി പണമു​ണ്ടാ​ക്കു​ന്നു! യേശു എന്തു ചെയ്‌തു? യേശു കയറു​കൊണ്ട്‌ ഒരു ചാട്ട ഉണ്ടാക്കി ആടുമാ​ടു​കളെ ആലയത്തിൽനിന്ന്‌ ഓടിച്ചു. നാണയം മാറ്റി​ക്കൊ​ടു​ക്കു​ന്ന​വ​രു​ടെ മേശകൾ മറിച്ചി​ട്ടു, അവരുടെ നാണയങ്ങൾ ചിതറി​ച്ചു​ക​ളഞ്ഞു. പ്രാവു​കളെ വിൽക്കു​ന്ന​വ​രോട്‌ യേശു പറഞ്ഞു: ‘എല്ലാം ഇവി​ടെ​നിന്ന്‌ കൊണ്ടു​പോ​കൂ! എന്റെ പിതാ​വി​ന്റെ ഭവനം ഒരു കച്ചവട​സ്ഥ​ല​മാ​ക്കു​ന്നതു മതിയാ​ക്കൂ!’

യേശു ഇതൊക്കെ ചെയ്യു​ന്നതു കണ്ടിട്ട്‌ ആളുകൾ അതിശ​യി​ച്ചു​പോ​യി. അപ്പോൾ മിശി​ഹ​യെ​ക്കു​റി​ച്ചുള്ള ഈ പ്രവചനം യേശു​വി​ന്റെ ശിഷ്യ​ന്മാർ ഓർത്തു: ‘യഹോ​വ​യു​ടെ ഭവന​ത്തെ​ക്കു​റിച്ച്‌ എനിക്ക്‌ അങ്ങേയ​റ്റത്തെ ശുഷ്‌കാ​ന്തി​യു​ണ്ടാ​യി​രി​ക്കും.’

പിന്നീട്‌ എ.ഡി. 33-ൽ യേശു രണ്ടാമ​തും ആലയം ശുദ്ധീ​ക​രി​ച്ചു. തന്റെ പിതാ​വി​ന്റെ ഭവന​ത്തോട്‌ അനാദ​രവ്‌ കാണി​ക്കാൻ യേശു ആരെയും അനുവ​ദി​ക്കു​മാ​യി​രു​ന്നില്ല.

“നിങ്ങൾക്ക്‌ ഒരേ സമയം ദൈവ​ത്തെ​യും ധനത്തെ​യും സേവി​ക്കാൻ കഴിയില്ല.”​—ലൂക്കോസ്‌ 16:13