വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 93

യേശു സ്വർഗ​ത്തി​ലേക്കു തിരികെ പോകു​ന്നു

യേശു സ്വർഗ​ത്തി​ലേക്കു തിരികെ പോകു​ന്നു

ഗലീല​യിൽ യേശു തന്റെ അനുഗാ​മി​ക​ളോ​ടൊത്ത്‌ ഒരിടത്ത്‌ കൂടി​വന്നു. യേശു അവർക്കു വളരെ പ്രധാ​ന​പ്പെട്ട ഒരു കല്‌പന കൊടു​ത്തു: ‘നിങ്ങൾ പോയി എല്ലാ ദേശത്തു​നി​ന്നു​മുള്ള ആളുകളെ ശിഷ്യ​രാ​ക്കുക. ഞാൻ നിങ്ങളെ പഠിപ്പിച്ച കാര്യങ്ങൾ അവരെ പഠിപ്പി​ക്കുക. അവരെ സ്‌നാ​ന​പ്പെ​ടു​ത്തുക.’ എന്നിട്ട്‌ യേശു ഇങ്ങനെ വാക്കു കൊടു​ത്തു: ‘ഞാൻ എപ്പോ​ഴും നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും.’

പുനരു​ത്ഥാ​ന​ത്തി​നു ശേഷമുള്ള 40 ദിവസം യേശു ഗലീല​യി​ലും യരുശ​ലേ​മി​ലും ഉള്ള നൂറു​ക​ണ​ക്കി​നു ശിഷ്യ​ന്മാർക്കു പ്രത്യ​ക്ഷ​പ്പെട്ടു. യേശു പ്രധാ​ന​പ്പെട്ട പല പാഠങ്ങ​ളും അവരെ പഠിപ്പി​ച്ചു; പല അത്ഭുത​ങ്ങ​ളും ചെയ്‌തു. എന്നിട്ട്‌ ഒലിവു​മ​ല​യിൽ തന്റെ അപ്പോസ്‌ത​ല​ന്മാ​രോ​ടൊ​പ്പം അവസാ​ന​മാ​യി കൂടി​വന്നു. യേശു അവരോ​ടു പറഞ്ഞു: ‘യരുശ​ലേം വിട്ട്‌ പോക​രുത്‌. പിതാവ്‌ വാഗ്‌ദാ​നം ചെയ്‌ത​തി​നു​വേണ്ടി കാത്തി​രി​ക്കുക.’

യേശു പറഞ്ഞതി​ന്റെ അർഥം അപ്പോസ്‌ത​ല​ന്മാർക്കു മനസ്സി​ലാ​യില്ല. അവർ യേശു​വി​നോട്‌, ‘അങ്ങ്‌ ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​കു​ന്നത്‌ ഇപ്പോ​ഴാ​ണോ’ എന്നു ചോദി​ച്ചു. യേശു പറഞ്ഞു: ‘ഞാൻ രാജാ​വാ​കാൻ യഹോവ ഉദ്ദേശി​ച്ചി​രി​ക്കുന്ന സമയം ഇതുവരെ ആയിട്ടില്ല. താമസി​യാ​തെ നിങ്ങൾക്കു പരിശു​ദ്ധാ​ത്മാ​വിൽനിന്ന്‌ ശക്തി ലഭിക്കും. നിങ്ങൾ എന്റെ സാക്ഷി​ക​ളാ​കും. യരുശ​ലേ​മി​ലും യഹൂദ്യ​യി​ലും ശമര്യ​യി​ലും ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങൾവ​രെ​യും പോയി പ്രസം​ഗി​ക്കുക.’

തുടർന്ന്‌ യേശു ആകാശ​ത്തേക്ക്‌ എടുക്ക​പ്പെട്ടു. ഒരു മേഘം യേശു​വി​നെ മൂടി. ശിഷ്യ​ന്മാർ ആകാശ​ത്തേക്കു നോക്കി​ക്കൊ​ണ്ടി​രു​ന്നെ​ങ്കി​ലും യേശു​വി​നെ കാണാൻ കഴിഞ്ഞില്ല.

ശിഷ്യ​ന്മാർ ഒലിവു​മ​ല​യിൽനിന്ന്‌ യരുശ​ലേ​മി​ലേക്കു പോയി. അവർ ക്രമമാ​യി ഒരു കെട്ടി​ട​ത്തി​ന്റെ മുകളി​ലത്തെ മുറി​യിൽ കൂടി​വന്ന്‌ പ്രാർഥി​ച്ചി​രു​ന്നു. യേശു​വിൽനിന്ന്‌ കൂടുതൽ നിർദേ​ശങ്ങൾ കിട്ടാൻ അവർ കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

“ദൈവ​രാ​ജ്യ​ത്തി​ന്റെ ഈ സന്തോ​ഷ​വാർത്ത എല്ലാ ജനതക​ളും അറിയാ​നാ​യി ഭൂലോ​ക​ത്തെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും. അപ്പോൾ അവസാനം വരും.”​—മത്തായി 24:14