വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 94

ശിഷ്യ​ന്മാർക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കു​ന്നു

ശിഷ്യ​ന്മാർക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കു​ന്നു

യേശു സ്വർഗ​ത്തി​ലേക്കു പോയി പത്തു ദിവസം കഴിഞ്ഞ​പ്പോൾ ശിഷ്യ​ന്മാർക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ചു. എ.ഡി. 33-ലെ പെന്തി​ക്കോസ്‌തി​ലാ​യി​രു​ന്നു അത്‌. അന്നു പല സ്ഥലങ്ങളിൽനി​ന്നു​ള്ളവർ പെരു​ന്നാൾ ആഘോ​ഷി​ക്കാ​നാ​യി യരുശ​ലേ​മിൽ എത്തിയി​രു​ന്നു. ഒരു വീടിന്റെ മുകളി​ലത്തെ മുറി​യിൽ യേശു​വി​ന്റെ ശിഷ്യ​ന്മാ​രിൽ 120-ഓളം പേർ കൂടി​വന്നു. പെട്ടെന്ന്‌ അത്ഭുത​ക​ര​മായ ഒരു കാര്യം സംഭവി​ച്ചു. ഓരോ ശിഷ്യ​ന്റെ​യും തലയ്‌ക്കു മുകളിൽ തീപോ​ലെ എന്തോ ഒന്നു പ്രത്യ​ക്ഷ​പ്പെട്ടു. അവർ എല്ലാവ​രും പല ഭാഷകൾ സംസാ​രി​ക്കാൻ തുടങ്ങി! കൊടു​ങ്കാ​റ്റി​ന്റേ​തു​പോ​ലുള്ള ഒരു വലിയ ശബ്ദം ആ വീട്ടിൽ മുഴങ്ങി.

മറ്റു ദേശങ്ങ​ളിൽനിന്ന്‌ യരുശ​ലേ​മിൽ എത്തിയ ആളുകൾ ആ ശബ്ദം കേട്ട​പ്പോൾ എന്താണു സംഭവി​ക്കു​ന്ന​തെന്ന്‌ അറിയാൻ ആ വീട്ടി​ലേക്ക്‌ ഓടി​ച്ചെന്നു. ശിഷ്യ​ന്മാർ പല ഭാഷകൾ സംസാ​രി​ക്കു​ന്നതു കേട്ട്‌ അവർ അതിശ​യി​ച്ചു​പോ​യി. അവർ പറഞ്ഞു: ‘ഇവർ ഗലീല​ക്കാ​രാ​ണ​ല്ലോ. പിന്നെ എങ്ങനെ​യാണ്‌ ഇവർക്കു നമ്മുടെ ഭാഷക​ളിൽ സംസാ​രി​ക്കാൻ കഴിയു​ന്നത്‌?’

പിന്നെ പത്രോ​സും മറ്റ്‌ അപ്പോസ്‌ത​ല​ന്മാ​രും ജനക്കൂ​ട്ട​ത്തി​ന്റെ മുന്നിൽ എഴു​ന്നേ​റ്റു​നി​ന്നു. യേശു കൊല്ല​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ചും യഹോവ യേശു​വി​നെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ച്ച​തി​നെ​ക്കു​റി​ച്ചും പത്രോസ്‌ വിശദീ​ക​രി​ച്ചു. പത്രോസ്‌ പറഞ്ഞു: ‘യേശു ഇപ്പോൾ സ്വർഗ​ത്തിൽ ദൈവ​ത്തി​ന്റെ വലതു​ഭാ​ഗ​ത്തുണ്ട്‌. വാഗ്‌ദാ​നം ചെയ്‌ത പരിശു​ദ്ധാ​ത്മാ​വി​നെ യേശു പകർന്നു​ത​ന്നി​രി​ക്കു​ന്നു. അതു​കൊ​ണ്ടാ​ണു നിങ്ങൾ ഇപ്പോൾ ഈ അത്ഭുതങ്ങൾ കാണു​ക​യും കേൾക്കു​ക​യും ചെയ്യു​ന്നത്‌.’

പത്രോ​സി​ന്റെ വാക്കുകൾ ആളുകളെ ആഴമായി സ്വാധീ​നി​ച്ചു. അവർ ചോദി​ച്ചു: ‘ഞങ്ങൾ എന്താണു ചെയ്യേ​ണ്ടത്‌?’ പത്രോസ്‌ പറഞ്ഞു: ‘പാപങ്ങൾ വിട്ട്‌ മാനസാ​ന്ത​ര​പ്പെടൂ. യേശു​വി​ന്റെ നാമത്തിൽ സ്‌നാ​ന​മേൽക്കൂ. പരിശു​ദ്ധാ​ത്മാവ്‌ എന്ന സമ്മാന​വും നിങ്ങൾക്കു കിട്ടും.’ അന്ന്‌ ഏകദേശം 3,000 പേർ സ്‌നാ​ന​പ്പെട്ടു. അപ്പോൾമു​തൽ യരുശ​ലേ​മിൽ ശിഷ്യ​ന്മാ​രു​ടെ എണ്ണം പെട്ടെന്നു വർധി​ക്കാൻതു​ടങ്ങി. പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്തോ​ടെ അപ്പോസ്‌ത​ല​ന്മാർ പുതി​യ​പു​തിയ സഭകൾ സ്ഥാപിച്ചു. അങ്ങനെ അവർക്ക്‌, യേശു കല്‌പിച്ച കാര്യ​ങ്ങ​ളെ​ല്ലാം ശിഷ്യ​ന്മാ​രെ പഠിപ്പി​ക്കാൻ കഴിഞ്ഞു.

“യേശു​വാ​ണു കർത്താവ്‌ എന്നു വായ്‌കൊണ്ട്‌ പരസ്യ​മാ​യി പ്രഖ്യാ​പി​ക്കു​ക​യും ദൈവം യേശു​വി​നെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ച്ചെന്നു ഹൃദയ​ത്തിൽ വിശ്വ​സി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ നിനക്കു രക്ഷ കിട്ടും.”​—റോമർ 10:9