വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 101

പൗലോ​സി​നെ റോമി​ലേക്ക്‌ അയയ്‌ക്കു​ന്നു

പൗലോ​സി​നെ റോമി​ലേക്ക്‌ അയയ്‌ക്കു​ന്നു

പൗലോ​സി​ന്റെ മൂന്നാം പ്രസം​ഗ​പ​ര്യ​ടനം യരുശ​ലേ​മിൽ അവസാ​നി​ച്ചു. അവി​ടെ​വെച്ച്‌ പൗലോ​സി​നെ അറസ്റ്റു ചെയ്‌ത്‌ ജയിലി​ലാ​ക്കി. രാത്രി ഒരു ദർശന​ത്തിൽ യേശു പറഞ്ഞു: ‘നീ റോമിൽ ചെന്ന്‌ അവി​ടെ​യു​ള്ള​വ​രോ​ടു പ്രസം​ഗി​ക്കും.’ പൗലോ​സി​നെ യരുശ​ലേ​മിൽനിന്ന്‌ കൈസ​ര്യ​യി​ലേക്കു കൊണ്ടു​പോ​യി. അവിടെ പൗലോസ്‌ രണ്ടു വർഷം ജയിലിൽ കിടന്നു. ഗവർണ​റായ ഫെസ്‌തൊ​സി​ന്റെ മുമ്പാകെ പൗലോ​സി​നെ വിചാരണ ചെയ്‌ത​പ്പോൾ, ‘റോമി​ലെ സീസർ എന്നെ ന്യായം വിധി​ക്കട്ടെ’ എന്നു പൗലോസ്‌ പറഞ്ഞു. അപ്പോൾ, “നീ സീസറി​ന്റെ മുമ്പാകെ അപ്പീലി​നു പോകാൻ അപേക്ഷി​ച്ച​ല്ലോ; അതു​കൊണ്ട്‌ സീസറി​ന്റെ അടു​ത്തേ​ക്കു​തന്നെ നിന്നെ വിടാം” എന്നു ഫെസ്‌തൊസ്‌ പറഞ്ഞു. റോമി​ലേ​ക്കുള്ള ഒരു കപ്പലിൽ പൗലോ​സി​നെ കയറ്റി. ലൂക്കോസ്‌, അരിസ്‌തർഹോസ്‌ എന്നീ ക്രിസ്‌തീ​യ​സ​ഹോ​ദ​ര​ന്മാ​രും പൗലോ​സി​ന്റെ​കൂ​ടെ പോയി.

കടലിൽവെച്ച്‌ ദിവസ​ങ്ങ​ളോ​ളം നീണ്ടു​നിന്ന ശക്തമായ ഒരു കൊടു​ങ്കാ​റ്റു​ണ്ടാ​യി. മരിച്ചു​പോ​കു​മെ​ന്നു​തന്നെ എല്ലാവ​രും കരുതി. പക്ഷേ പൗലോസ്‌ പറഞ്ഞു: ‘പുരു​ഷ​ന്മാ​രേ, സ്വപ്‌ന​ത്തിൽ ഒരു ദൈവ​ദൂ​തൻ എന്നോടു പറഞ്ഞു: “പൗലോ​സേ, പേടി​ക്കേണ്ടാ! നീ റോമിൽ എത്തും. നിന്നോ​ടൊ​പ്പം യാത്ര ചെയ്യു​ന്ന​വ​രെ​ല്ലാം സുരക്ഷി​ത​രാ​യി​രി​ക്കും.” അതു​കൊണ്ട്‌ ധൈര്യ​മാ​യി​രിക്ക്‌! നമ്മൾ മരിക്കില്ല.’

14 ദിവസ​ത്തേക്ക്‌ കാറ്റ്‌ ശക്തമായി വീശി​ക്കൊ​ണ്ടി​രു​ന്നു. അവസാനം കര കണ്ടു. അതു മാൾട്ട ദ്വീപാ​യി​രു​ന്നു. കപ്പൽ മണൽത്തി​ട്ട​യിൽ ചെന്നു​ക​യറി തകർന്നു. പക്ഷേ കപ്പലി​ലു​ണ്ടാ​യി​രുന്ന 276 പേരും സുരക്ഷി​ത​മാ​യി കരയിൽ എത്തി. ചിലർ നീന്തി. മറ്റുള്ളവർ കപ്പലിന്റെ മരക്കഷ​ണ​ങ്ങ​ളിൽ പിടി​ച്ചു​കി​ട​ന്നാ​ണു കരയ്‌ക്ക്‌ എത്തിയത്‌. മാൾട്ട​യി​ലെ ആളുകൾ അവർക്കു വേണ്ട​തെ​ല്ലാം ചെയ്‌തു​കൊ​ടു​ത്തു; ചൂടു കിട്ടാൻ തീ കൂട്ടി.

മൂന്നു മാസം കഴിഞ്ഞ്‌ പടയാ​ളി​കൾ പൗലോ​സി​നെ മറ്റൊരു കപ്പലിൽ റോമി​ലേക്കു കൊണ്ടു​പോ​യി. പൗലോസ്‌ അവിടെ എത്തിയ​പ്പോൾ സഹോ​ദ​ര​ന്മാർ കാണാൻ വന്നു. അവരെ കണ്ടപ്പോൾ പൗലോ​സി​നു ധൈര്യ​മാ​യി. പൗലോസ്‌ യഹോ​വയ്‌ക്കു നന്ദി പറഞ്ഞു. തടവു​കാ​ര​നാ​യി​രു​ന്നെ​ങ്കി​ലും ഒരു വാടക​വീ​ട്ടിൽ താമസി​ക്കാൻ പൗലോ​സി​നെ അനുവ​ദി​ച്ചു. അവിടെ കാവലിന്‌ ഒരു പടയാ​ളി​യു​മു​ണ്ടാ​യി​രു​ന്നു. രണ്ടു വർഷം പൗലോസ്‌ അവിടെ കഴിഞ്ഞു. ആളുകൾ പൗലോ​സി​നെ കാണാൻ വന്നു. പൗലോസ്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ അവരോട്‌ പ്രസം​ഗി​ച്ചു; യേശു​വി​നെ​ക്കു​റിച്ച്‌ അവരെ പഠിപ്പി​ച്ചു. കൂടാതെ ഏഷ്യ സംസ്ഥാ​ന​ത്തും യഹൂദ്യ​യി​ലും ഉള്ള സഭകൾക്ക്‌ കത്തുക​ളും എഴുതി. ജനതക​ളു​ടെ ഇടയി​ലേക്ക്‌ സന്തോ​ഷ​വാർത്ത പ്രചരി​പ്പി​ക്കാൻ യഹോവ പൗലോ​സി​നെ ശരിക്കും ഉപയോ​ഗി​ച്ചു.

‘എല്ലാ വിധത്തി​ലും ദൈവ​ത്തി​നു ശുശ്രൂഷ ചെയ്യു​ന്ന​വ​രാ​ണെന്നു തെളി​യി​ക്കാ​നാ​ണു ഞങ്ങൾ ശ്രമി​ക്കു​ന്നത്‌. കുറെ​യേറെ സഹനം, കഷ്ടപ്പാ​ടു​കൾ, ഞെരുക്കം, ബുദ്ധി​മു​ട്ടു​കൾ എന്നിവ​യാ​ലൊ​ക്കെ​യാ​ണു ഞങ്ങൾ അതു തെളി​യി​ക്കു​ന്നത്‌.’​—2 കൊരി​ന്ത്യർ 6:4