വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭരണസം​ഘ​ത്തിൽനി​ന്നുള്ള കത്ത്‌

ഭരണസം​ഘ​ത്തിൽനി​ന്നുള്ള കത്ത്‌

പ്രിയ സഹവി​ശ്വാ​സി​കളേ,

യഹോ​വ​യു​ടെ ആരാധ​ക​രായ നമ്മൾ ദൈവ​വ​ച​ന​മായ ബൈബിൾ അതിയാ​യി ഇഷ്ടപ്പെ​ടു​ന്നു. കൃത്യ​ത​യുള്ള ചരി​ത്ര​വി​വ​ര​ണ​ങ്ങ​ളും ജീവി​ത​ത്തിൽ ആവശ്യ​മായ ആശ്രയ​യോ​ഗ്യ​മായ മാർഗ​നിർദേ​ശ​ങ്ങ​ളും ആണ്‌ അതിൽ അടങ്ങി​യി​രി​ക്കു​ന്ന​തെന്നു നമുക്ക്‌ ഉറപ്പുണ്ട്‌. ബൈബിൾ മനുഷ്യ​കു​ടും​ബ​ത്തോ​ടുള്ള യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ന്റെ ഹൃദ​യോഷ്‌മ​ള​മായ തെളി​വാ​ണെ​ന്നും നമുക്ക്‌ അറിയാം. (സങ്കീർത്തനം 119:105; ലൂക്കോസ്‌ 1:3; 1 യോഹ​ന്നാൻ 4:19) ദൈവ​വ​ച​ന​ത്തിൽ അടങ്ങി​യി​രി​ക്കുന്ന വില​യേ​റിയ സത്യങ്ങൾ പഠിക്കു​ന്ന​തി​നു മറ്റുള്ള​വരെ സഹായി​ക്കാൻ നമ്മൾ അതിയാ​യി ആഗ്രഹി​ക്കു​ന്നു. അതിനു​വേണ്ടി ബൈബിൾ നൽകുന്ന ഗുണപാ​ഠങ്ങൾ എന്ന ഈ പുസ്‌തകം ലഭ്യമാ​ക്കാൻ ഞങ്ങൾക്കു വളരെ​യ​ധി​കം സന്തോ​ഷ​മുണ്ട്‌. ഈ പുസ്‌ത​ക​ത്തെ​ക്കു​റിച്ച്‌ രണ്ടു വാക്കു പറയട്ടെ.

മുഖ്യ​മാ​യും കുട്ടി​കളെ മനസ്സിൽ കണ്ടു​കൊ​ണ്ടാണ്‌ ഇതു തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌. എന്നാൽ ബൈബി​ളി​നെ​ക്കു​റിച്ച്‌ കൂടുതൽ പഠിക്കാൻ ആഗ്രഹി​ക്കുന്ന മുതിർന്ന​വരെ സഹായി​ക്കാ​നും ഇത്‌ ഉപയോ​ഗി​ക്കാം. ബൈബിൾ എല്ലാവർക്കും​വേ​ണ്ടി​യുള്ള പുസ്‌ത​ക​മാ​യ​തു​കൊണ്ട്‌ അതിലെ പാഠങ്ങൾ പഠിക്കു​ന്നത്‌ തീർച്ച​യാ​യും നമുക്ക്‌ എല്ലാവർക്കും പ്രയോ​ജനം ചെയ്യും. യഥാർഥ​ത്തിൽ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ അതു നമ്മളെ സഹായി​ക്കും.

ബൈബിൾവി​വ​ര​ണ​ങ്ങളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി സൃഷ്ടി​മു​ത​ലുള്ള മനുഷ്യ​കു​ടും​ബ​ത്തി​ന്റെ ചരിത്രം ഈ പുസ്‌തകം കഥാരൂ​പ​ത്തിൽ വിവരി​ക്കു​ന്നു. ബൈബി​ളി​ലെ സംഭവങ്ങൾ വ്യക്തമാ​യും ലളിത​മാ​യും അവതരി​പ്പി​ക്കു​ന്ന​തി​നു പ്രത്യേ​കം ശ്രദ്ധി​ച്ചി​ട്ടുണ്ട്‌. നടന്ന ക്രമത്തിൽത്തന്നെ അവ വിവരി​ക്കാൻ പരമാ​വധി ശ്രമി​ച്ചി​രി​ക്കു​ന്നു.

ഈ പുസ്‌ത​ക​ത്തിൽ ബൈബി​ളി​ലെ സംഭവങ്ങൾ വെറുതേ വിവരി​ക്കു​കയല്ല ചെയ്‌തി​രി​ക്കു​ന്നത്‌. ഇതിലെ പാഠഭാ​ഗ​ങ്ങ​ളും ചിത്ര​ങ്ങ​ളും ബൈബിൾവി​വ​ര​ണ​ങ്ങൾക്കു ജീവൻ പകർന്നി​രി​ക്കു​ന്നു; ആളുക​ളു​ടെ വികാ​ര​ങ്ങളെ നന്നായി പ്രതി​ഫ​ലി​പ്പി​ച്ചി​രി​ക്കു​ന്നു.

യഹോ​വ​യെ അനുസ​രി​ച്ച​വ​രും അനുസ​രി​ക്കാ​ത്ത​വ​രും ആയ ആളുക​ളെ​ക്കു​റി​ച്ചുള്ള ഒരു പുസ്‌ത​ക​മാ​ണു ബൈബിൾ എന്നു മനസ്സി​ലാ​ക്കാൻ ഈ പ്രസി​ദ്ധീ​ക​രണം സഹായി​ക്കു​ന്നു. അവരുടെ ജീവി​ത​ത്തിൽനിന്ന്‌ പാഠങ്ങൾ പഠിക്കാ​നും ഈ പുസ്‌തകം നമ്മളെ പ്രേരി​പ്പി​ക്കു​ന്നു. (റോമർ 15:4; 1 കൊരി​ന്ത്യർ 10:6) ഇത്‌ 14 ഭാഗങ്ങ​ളാ​യി തിരി​ച്ചി​ട്ടുണ്ട്‌. നമുക്കു പഠിക്കാ​നാ​കുന്ന ചില പാഠങ്ങ​ളു​ടെ ഒരു സംഗ്രഹം ഓരോ ഭാഗത്തി​ന്റെ​യും തുടക്ക​ത്തിൽ കൊടു​ത്തി​രി​ക്കു​ന്നു.

നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണെങ്കിൽ നിങ്ങളു​ടെ കുട്ടി​യോ​ടൊ​പ്പം ഇരുന്ന്‌ ഓരോ പാഠവും വായി​ക്കുക, അതുമാ​യി ബന്ധപ്പെട്ട ചിത്രങ്ങൾ ചർച്ച ചെയ്യുക. എന്നിട്ട്‌ ആ പാഠത്തിന്‌ ആധാര​മാ​യി​രി​ക്കുന്ന ബൈബിൾഭാ​ഗ​വും ഒരുമിച്ച്‌ വായി​ക്കാം. ബൈബി​ളിൽനിന്ന്‌ വായി​ക്കുന്ന കാര്യ​ങ്ങ​ളും പുസ്‌ത​ക​ത്തി​ലെ പാഠവും തമ്മിലുള്ള ബന്ധം മനസ്സി​ലാ​ക്കാൻ കുട്ടിയെ സഹായി​ക്കുക. ബൈബി​ളി​ന്റെ ആകമാ​ന​സ​ന്ദേശം മനസ്സി​ലാ​ക്കാൻ മുതിർന്ന ഒരാളെ സഹായി​ക്കു​ന്ന​തി​നും ഇതേ രീതി പിൻപ​റ്റാ​വു​ന്ന​താണ്‌.

ചെറു​പ്പ​ക്കാ​രും പ്രായ​മാ​യ​വ​രും ഉൾപ്പെടെ ശരിയായ ഹൃദയ​നി​ല​യുള്ള എല്ലാവർക്കും ഈ പ്രസി​ദ്ധീ​ക​രണം പ്രയോ​ജനം ചെയ്യും. ദൈവ​വ​ച​ന​ത്തിൽനിന്ന്‌ പഠിച്ച്‌ അതിലെ പാഠങ്ങൾ ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കാൻ ഇത്‌ അവരെ സഹായി​ക്കു​മെന്നു ഞങ്ങൾ പ്രതീ​ക്ഷി​ക്കു​ന്നു. അങ്ങനെ ദൈവ​ത്തി​ന്റെ പ്രിയ​പ്പെട്ട കുടും​ബ​ത്തി​ലെ അംഗങ്ങ​ളാ​യി അവർക്കും ദൈവത്തെ ആരാധി​ക്കാ​നാ​കും.

നിങ്ങളു​ടെ സഹോ​ദ​ര​ന്മാർ,

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം