വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 1—ആമുഖം

ഭാഗം 1—ആമുഖം

പ്രപഞ്ച​ത്തെ​യും അതിലെ ജീവജാ​ല​ങ്ങ​ളെ​യും സൃഷ്ടി​ച്ച​തി​നെ​ക്കു​റിച്ച്‌ പറഞ്ഞു​കൊ​ണ്ടാ​ണു ബൈബിൾവി​വ​രണം തുടങ്ങു​ന്നത്‌. അങ്ങനെ ആകാശ​ത്തി​ലും ഭൂമി​യി​ലും യഹോവ ഉണ്ടാക്കിയ മനോ​ഹ​ര​മായ വസ്‌തു​ക്ക​ളി​ലേക്ക്‌ അതു നമ്മുടെ കണ്ണുകൾ തുറക്കു​ന്നു. നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണെങ്കിൽ വ്യത്യസ്‌ത​മായ എന്തെല്ലാം കാര്യ​ങ്ങ​ളാ​ണു ദൈവം അത്ഭുത​ക​ര​മാ​യി സൃഷ്ടി​ച്ചി​രി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ മക്കളെ സഹായി​ക്കുക. മൃഗങ്ങ​ളെ​ക്കാൾ വളരെ ശ്രേഷ്‌ഠ​മായ രീതി​യി​ലാ​ണു മനുഷ്യ​രെ ഉണ്ടാക്കി​യ​തെന്ന്‌ പറഞ്ഞു​കൊ​ടു​ക്കുക. സംസാ​രി​ക്കാ​നും ചിന്തിച്ച്‌ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും കണ്ടുപി​ടി​ത്തങ്ങൾ നടത്താ​നും പാട്ടു പാടാ​നും പ്രാർഥി​ക്കാ​നും മനുഷ്യർക്കുള്ള കഴിവി​നെ​ക്കു​റിച്ച്‌ അവരോ​ടു പറയാ​നാ​കും. യഹോ​വ​യു​ടെ ശക്തി, ജ്ഞാനം, പ്രത്യേ​കിച്ച്‌ സ്‌നേഹം എന്നിവ​യോ​ടെ​ല്ലാ​മുള്ള വിലമ​തിപ്പ്‌ അവരിൽ വളർത്തി​യെ​ടു​ക്കുക. നമ്മൾ ഉൾപ്പെടെ തന്റെ ഓരോ സൃഷ്ടി​യോ​ടും യഹോ​വയ്‌ക്ക്‌ എത്ര സ്‌നേ​ഹ​മു​ണ്ടെന്നു മക്കൾ അറിയട്ടെ.

ഈ വിഭാഗത്തിൽ

പാഠം 1

ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു

ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടി​ച്ചെന്ന്‌ ബൈബിൾ പറയുന്നു. മറ്റെല്ലാം സൃഷ്ടി​ക്കു​ന്ന​തി​നു മുമ്പ്‌ ദൈവം ഏതു ദൈവ​ദൂ​ത​നെ​യാ​ണു സൃഷ്ടി​ച്ച​തെന്ന്‌ അറിയാ​മോ?

പാഠം 2

ദൈവം ആദ്യത്തെ പുരു​ഷ​നെ​യും സ്‌ത്രീ​യെ​യും സൃഷ്ടിച്ചു

ദൈവം ആദ്യത്തെ പുരു​ഷ​നെ​യും സ്‌ത്രീ​യെ​യും സൃഷ്ടിച്ച്‌ ഏദെൻ തോട്ട​ത്തിൽ ആക്കി. ഒരു കുടും​ബ​ത്തി​നു തുടക്ക​മി​ടാ​നും ഭൂമി മുഴുവൻ ഒരു പറുദീ​സ​യാ​ക്കാ​നും ദൈവം അവരോട്‌ ആവശ്യ​പ്പെട്ടു.