ഭാഗം 2—ആമുഖം
യഹോവ ഒരു ജലപ്രളയം വരുത്തി അന്നത്തെ ലോകത്തെ നശിപ്പിച്ചു, എന്തുകൊണ്ട്? മനുഷ്യചരിത്രത്തിന്റെ തുടക്കത്തിൽ ഒരു പോരാട്ടം തുടങ്ങി—നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം. ചിലർ തിന്മയുടെ പക്ഷം തിരഞ്ഞെടുത്തു. ആദാമും ഹവ്വയും അവരുടെ മകനായ കയീനും ഒക്കെ അക്കൂട്ടത്തിൽപ്പെടുന്നു. എന്നാൽ ഹാബേൽ, നോഹ എന്നിവരെപ്പോലുള്ള കുറച്ച് പേർ നന്മയുടെ പക്ഷം തിരഞ്ഞെടുത്തു. ആളുകളിൽ മിക്കവരും വളരെ മോശമായിരുന്നതുകൊണ്ട് യഹോവ അന്നത്തെ ദുഷ്ടലോകത്തെ നശിപ്പിച്ചു. നമ്മൾ ഏതു പക്ഷം തിരഞ്ഞെടുക്കുന്നു എന്നത് യഹോവ കാണുന്നുണ്ടെന്നും നന്മയെ തോൽപ്പിക്കാൻ ദൈവം ഒരിക്കലും തിന്മയെ അനുവദിക്കില്ലെന്നും മനസ്സിലാക്കാൻ ഈ ഭാഗം നമ്മളെ സഹായിക്കും.
ഈ വിഭാഗത്തിൽ
പാഠം 3
ആദാമും ഹവ്വയും ദൈവത്തെ അനുസരിച്ചില്ല
ഏദെൻ തോട്ടത്തിലെ ഒരു മരത്തിന്റെ പ്രത്യേകത എന്തായിരുന്നു? അതിന്റെ പഴം ഹവ്വ തിന്നത് എന്തുകൊണ്ട്?
പാഠം 4
കോപം കൊലപാതകത്തിലേക്കു നയിക്കുന്നു
ദൈവം ഹാബേലിന്റെ യാഗം സ്വീകരിച്ചു, പക്ഷേ കയീന്റേതു സ്വീകരിച്ചില്ല. ഇത് അറിഞ്ഞപ്പോൾ നല്ല ദേഷ്യം വന്നിട്ട് കയീൻ ഭയങ്കരമായ ഒരു കാര്യം ചെയ്തു.
പാഠം 5
നോഹയുടെ പെട്ടകം
ചീത്ത ദൈവദൂതന്മാർ ഭൂമിയിലെ സ്ത്രീകളെ കല്യാണം കഴിച്ചു. അവർക്കു ജനിച്ച മക്കൾ മുട്ടാളന്മാരായ രാക്ഷസന്മാരായി. എല്ലായിടത്തും അക്രമം നിറഞ്ഞു. എന്നാൽ നോഹ വ്യത്യസ്തനായിരുന്നു. നോഹ ദൈവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്തു.
പാഠം 6
എട്ടു പേർ രക്ഷപ്പെടുന്നു
പ്രളയസമയത്ത് 40 പകലും 40 രാത്രിയും മഴ പെയ്തു. ഒരു വർഷത്തിൽ അധികം നോഹയും കുടുംബവും പെട്ടകത്തിനുള്ളിലായിരുന്നു. അതു കഴിഞ്ഞ് അവർക്കു പെട്ടകത്തിൽനിന്ന് പുറത്തിറങ്ങാനായി.