ഭാഗം 3—ആമുഖം
പ്രളയം കഴിഞ്ഞുള്ള വർഷങ്ങളിൽ യഹോവയെ ആരാധിച്ച വളരെ കുറച്ച് പേരുടെ കാര്യമേ ബൈബിളിൽ പറയുന്നുള്ളൂ. അവരിൽ ഒരാളായിരുന്നു അബ്രാഹാം. യഹോവയുടെ സ്നേഹിതൻ എന്നാണ് അബ്രാഹാം അറിയപ്പെട്ടത്. എന്തുകൊണ്ടാണ് അബ്രാഹാമിനെ അങ്ങനെ വിളിച്ചത്? നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണെങ്കിൽ നിങ്ങളുടെ മോനോട് അല്ലെങ്കിൽ മോളോട്, യഹോവയ്ക്ക് അവരെ ഇഷ്ടമാണെന്നും അവരെ സഹായിക്കാൻ യഹോവ ആഗ്രഹിക്കുന്നെന്നും പറഞ്ഞുകൊടുക്കുക. അബ്രാഹാമിനെപ്പോലെയും അതുപോലെ ലോത്ത്, യാക്കോബ് എന്നിങ്ങനെ വിശ്വസ്തരായ മറ്റുള്ളവരെപ്പോലെയും യഹോവയോട് ഒരു മടിയുംകൂടാതെ നമുക്കും സഹായം ചോദിക്കാം. യഹോവ വാക്കു പറഞ്ഞാൽ അതു പാലിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടാ.
ഈ വിഭാഗത്തിൽ
പാഠം 7
ബാബേൽ ഗോപുരം
ഒരു നഗരവും ആകാശംവരെ എത്തുന്ന ഒരു ഗോപുരവും പണിയാൻ ആളുകൾ തീരുമാനിച്ചു. യഹോവ പെട്ടെന്നുതന്നെ ഓരോരുത്തരും ഓരോ ഭാഷ സംസാരിക്കാൻ ഇടയാക്കിയത് എന്തുകൊണ്ടാണ്?
പാഠം 8
അബ്രാഹാമും സാറയും ദൈവത്തെ അനുസരിച്ചു
കനാൻ ദേശത്ത് നാടോടികളായി ജീവിക്കാൻവേണ്ടി അബ്രാഹാമും സാറയും നഗരത്തിലെ ജീവിതം ഉപേക്ഷിച്ചത് എന്തുകൊണ്ട്?
പാഠം 9
അവസാനം ഒരു മകൻ ജനിച്ചു!
അബ്രാഹാമിനോടുള്ള വാഗ്ദാനം ദൈവം നിറവേറ്റുന്നത് എങ്ങനെയായിരിക്കും? ഏതു മകനിലൂടെയായിരിക്കും അതു നിറവേറുന്നത്—യിസ്ഹാക്കിലൂടെയോ യിശ്മായേലിലൂടെയോ?
പാഠം 10
ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുക
ദൈവം സൊദോമിലും ഗൊമോറയിലും തീയും ഗന്ധകവും വർഷിച്ചു. എന്തുകൊണ്ടാണ് ആ നഗരങ്ങളെ നശിപ്പിച്ചത്? നമ്മൾ ലോത്തിന്റെ ഭാര്യയെ ഓർക്കേണ്ടത് എന്തുകൊണ്ട്?
പാഠം 11
വിശ്വാസത്തിന്റെ പരിശോധന
ദൈവം അബ്രാഹാമിനോടു പറഞ്ഞു: ‘നിന്റെ ഒരേ ഒരു മകനെ കൂട്ടിക്കൊണ്ട് മോരിയ ദേശത്തെ മലയിൽ ചെന്ന് അവനെ എനിക്ക് ബലി അർപ്പിക്കുക.’ വിശ്വാസത്തിന്റെ ഈ പരിശോധന അബ്രാഹാം എങ്ങനെ നേരിടുമായിരുന്നു?
പാഠം 12
യാക്കോബിന് അവകാശം കിട്ടി
യിസ്ഹാക്കിനും റിബെക്കയ്ക്കും ഇരട്ടക്കുട്ടികൾ ഉണ്ടായി, ഏശാവും യാക്കോബും. മൂത്തത് ഏശാവായിരുന്നതുകൊണ്ട് അവന് ഒരു പ്രത്യേകാവകാശം കിട്ടുമായിരുന്നു. ഒരു പാത്രം സൂപ്പിനുവേണ്ടി അവൻ അത് ഉപേക്ഷിച്ചത് എന്തുകൊണ്ട്?
പാഠം 13
യാക്കോബും ഏശാവും സമാധാനത്തിലാകുന്നു
യാക്കോബിന് ദൈവദൂതനിൽനിന്ന് അനുഗ്രഹം കിട്ടിയത് എങ്ങനെ? യാക്കോബ് ഏശാവുമായി സമാധാനത്തിലായത് എങ്ങനെ?