വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 4—ആമുഖം

ഭാഗം 4—ആമുഖം

യോ​സേ​ഫി​നെ​യും ഇയ്യോ​ബി​നെ​യും മോശ​യെ​യും ഇസ്രാ​യേ​ല്യ​രെ​യും കുറിച്ച്‌ വിവരി​ക്കു​ന്ന​താണ്‌ ഈ ഭാഗം. അവർക്കെ​ല്ലാം പിശാ​ചിൽനിന്ന്‌ പലതും സഹി​ക്കേ​ണ്ടി​വന്നു. ചിലർ അനീതി​യും ജയിൽവാ​സ​വും അടിമ​ത്ത​വും അനുഭ​വി​ച്ചു. ചിലർക്ക്‌ പ്രിയ​പ്പെ​ട്ട​വരെ പെട്ടെന്ന്‌ മരണത്തിൽ നഷ്ടപ്പെട്ടു. എങ്കിലും യഹോവ അവരെ പല വിധങ്ങ​ളിൽ സംരക്ഷി​ച്ചു. നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണെങ്കിൽ, യഹോ​വ​യു​ടെ ആ ദാസർ വിശ്വാ​സ​ത്തിൽ തളർന്നു​പോ​കാ​തെ തിന്മ സഹിച്ചത്‌ എങ്ങനെ​യെന്നു മനസ്സി​ലാ​ക്കാൻ മക്കളെ സഹായി​ക്കുക.

യഹോവ പത്തു ബാധകൾ വരുത്തി​ക്കൊണ്ട്‌ ഈജിപ്‌തി​ലെ എല്ലാ ദൈവ​ങ്ങ​ളെ​ക്കാ​ളും ശക്തനാ​ണെന്നു തെളി​യി​ച്ചു. യഹോവ തന്റെ ജനത്തെ പണ്ട്‌ എങ്ങനെ സംരക്ഷി​ച്ചെ​ന്നും ഇപ്പോൾ എങ്ങനെ സംരക്ഷി​ക്കു​ന്നെ​ന്നും ഊന്നി​പ്പ​റ​യുക.

ഈ വിഭാഗത്തിൽ

പാഠം 14

ദൈവത്തെ അനുസ​രിച്ച ഒരു അടിമ

യോ​സേഫ്‌ ശരിയാ​യതു ചെയ്‌തു. എന്നിട്ടും വല്ലാതെ കഷ്ടപ്പെട്ടു, എന്തു​കൊണ്ട്‌?

പാഠം 15

യഹോവ യോ​സേ​ഫി​നെ ഒരിക്ക​ലും മറന്നു​ക​ള​ഞ്ഞില്ല

യോ​സേഫ്‌ വീട്ടു​കാ​രിൽനിന്ന്‌ വളരെ അകലെ​യാ​യി​രു​ന്നെ​ങ്കി​ലും യോ​സേ​ഫി​ന്റെ​കൂ​ടെ താനു​ണ്ടെന്നു ദൈവം തെളി​യി​ച്ചു.

പാഠം 16

ഇയ്യോബ്‌ ആരായി​രു​ന്നു?

യഹോ​വയെ അനുസ​രി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​യി​രു​ന്ന​പ്പോ​ഴും ഇയ്യോബ്‌ അനുസ​രി​ച്ചു.

പാഠം 17

യഹോ​വയെ ആരാധി​ക്കാൻ മോശ തീരു​മാ​നി​ച്ചു

അമ്മയുടെ സമർഥ​മായ പദ്ധതി, കുഞ്ഞാ​യി​രുന്ന മോശ​യു​ടെ ജീവൻ രക്ഷിച്ചു.

പാഠം 18

കത്തുന്ന മുൾച്ചെടി

കത്തുന്ന മുൾച്ചെടി എരിഞ്ഞു​തീ​രാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌?

പാഠം 19

ആദ്യത്തെ മൂന്ന്‌ ബാധകൾ

ദൈവം ആവശ്യ​പ്പെട്ട ഒരു ചെറി​യ​കാ​ര്യം​പോ​ലും സമ്മതി​ക്കാൻ ഫറവോൻ കൂട്ടാ​ക്കി​യില്ല. ഫറവോ​ന്റെ അഹങ്കാരം മൂലം ജനം ദുരന്തം അനുഭ​വി​ച്ചു.

പാഠം 20

അടുത്ത ആറ്‌ ബാധകൾ

ഈ ബാധകൾ ആദ്യത്തെ മൂന്ന്‌ ബാധക​ളിൽനിന്ന്‌ വ്യത്യാ​സ​പ്പെ​ട്ടി​രു​ന്നത്‌ എങ്ങനെ?

പാഠം 21

പത്താമത്തെ ബാധ

ഈ ബാധ വരുത്തിയ നാശം അത്ര കഠിന​മാ​യി​രു​ന്ന​തു​കൊണ്ട്‌ അഹങ്കാ​രി​യായ ഫറവോൻപോ​ലും അവസാനം അടിയ​റവ്‌ പറഞ്ഞു.

പാഠം 22

ചെങ്കട​ലി​ലെ അത്ഭുതം

ഫറവോൻ പത്തു ബാധകളെ അതിജീ​വി​ച്ചു. പക്ഷേ ദൈവ​ത്തി​ന്റെ ഈ അത്ഭുതത്തെ ഫറവോൻ അതിജീ​വി​ച്ചോ?