വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 5—ആമുഖം

ഭാഗം 5—ആമുഖം

ചെങ്കടൽ കടന്ന്‌ രണ്ടു മാസം കഴിഞ്ഞ​പ്പോൾ ഇസ്രാ​യേ​ല്യർ സീനായ്‌ പർവത​ത്തിൽ എത്തി. ഇസ്രാ​യേൽ തന്റെ പ്രത്യേ​ക​ജ​ന​ത​യാ​യി​രി​ക്കു​മെന്ന്‌ അവി​ടെ​വെച്ച്‌ യഹോവ അവരു​മാ​യി ഉടമ്പടി ചെയ്‌തു. ദൈവം അവരെ സംരക്ഷി​ച്ചു; അവരുടെ എല്ലാ ആവശ്യ​ങ്ങൾക്കും​വേണ്ടി കരുതി—കഴിക്കാൻ മന്ന കൊടു​ത്തു, അവരുടെ വസ്‌ത്രങ്ങൾ പഴകി​പ്പോ​യില്ല, കൂടാരം അടിക്കാൻ സുരക്ഷി​ത​മായ സ്ഥലങ്ങൾ നൽകി. നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണെങ്കിൽ, യഹോവ ഇസ്രാ​യേ​ല്യർക്കു നിയമ​വും സമാഗ​മ​ന​കൂ​ടാ​ര​വും പൗരോ​ഹി​ത്യ​വും കൊടു​ത്തത്‌ എന്തിനാ​ണെന്നു മനസ്സി​ലാ​ക്കാൻ മക്കളെ സഹായി​ക്കുക. വാക്കു​പാ​ലി​ക്കു​ക​യും താഴ്‌മ കാണി​ക്കു​ക​യും യഹോ​വ​യോട്‌ എല്ലായ്‌പോ​ഴും വിശ്വസ്‌ത​രാ​യി​രി​ക്കു​ക​യും ചെയ്യേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഊന്നി​പ്പ​റ​യുക.

ഈ വിഭാഗത്തിൽ

പാഠം 23

യഹോ​വയ്‌ക്കു കൊടുത്ത വാക്ക്‌

സീനായ്‌ പർവത​ത്തി​ന്റെ അടുത്ത്‌ കൂടാരം അടിച്ച സമയത്ത്‌ ഇസ്രാ​യേ​ല്യർ ദൈവ​ത്തി​നു പ്രത്യേ​ക​മായ ഒരു വാക്കു കൊടു​ത്തു.

പാഠം 24

അവർ വാക്കു തെറ്റിച്ചു

മോശ​യ്‌ക്കു പത്തു കല്‌പന കിട്ടുന്ന സമയത്ത്‌ ജനം ഗുരു​ത​ര​മായ പാപം ചെയ്‌തു.

പാഠം 25

ആരാധ​നയ്‌ക്കുള്ള വിശു​ദ്ധ​കൂ​ടാ​രം

ഈ പ്രത്യേ​ക​കൂ​ടാ​ര​ത്തി​ലാണ്‌ ഉടമ്പടി​പ്പെ​ട്ടകം.

പാഠം 26

ഒറ്റു​നോ​ക്കിയ പന്ത്രണ്ടു പേർ

കനാൻ ദേശം ഒറ്റു​നോ​ക്കാൻ പോയ ബാക്കി പത്തു പേരെ​പ്പോ​ലെ​യാ​യി​രു​ന്നില്ല യോശു​വ​യും കാലേ​ബും.

പാഠം 27

അവർ യഹോ​വയെ ധിക്കരി​ച്ചു

കോരഹ്‌, ദാഥാൻ, അബീരാം എന്നിവ​രും 250 പേരും യഹോ​വ​യെ​ക്കു​റിച്ച്‌ പ്രധാ​ന​പ്പെട്ട ഒരു കാര്യം തിരി​ച്ച​റി​യാൻ പരാജ​യ​പ്പെ​ടു​ന്നു.

പാഠം 28

ബിലെ​യാ​മി​ന്റെ കഴുത സംസാ​രി​ക്കു​ന്നു

ബിലെ​യാ​മി​നു കാണാൻ പറ്റാതി​രുന്ന ഒരാളെ കഴുത കാണുന്നു.