വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 6—ആമുഖം

ഭാഗം 6—ആമുഖം

ഒടുവിൽ ഇസ്രാ​യേ​ല്യർ വാഗ്‌ദ​ത്ത​ദേ​ശത്ത്‌ എത്തിയ​പ്പോൾ വിശു​ദ്ധ​കൂ​ടാ​രം അവർക്കു സത്യാ​രാ​ധ​ന​യു​ടെ കേന്ദ്ര​മാ​യി. പുരോ​ഹി​ത​ന്മാർ നിയമം പഠിപ്പി​ച്ചു, ന്യായാ​ധി​പ​ന്മാർ ജനതയെ നയിച്ചു. ഒരു വ്യക്തി​യു​ടെ തീരു​മാ​ന​ങ്ങൾക്കും പ്രവൃ​ത്തി​കൾക്കും മറ്റുള്ള​വ​രു​ടെ മേൽ ശക്തമായ സ്വാധീ​നം ചെലു​ത്താ​നാ​കും എന്ന്‌ ഈ ഭാഗത്ത്‌ വിശദീ​ക​രി​ക്കു​ന്നു. ഓരോ ഇസ്രാ​യേ​ല്യ​നും യഹോ​വ​യോ​ടും സഹമനു​ഷ്യ​നോ​ടും വ്യക്തി​പ​ര​മായ ഒരു ഉത്തരവാ​ദി​ത്വം ഉണ്ടായി​രു​ന്നു. ദബോര, നൊ​വൊ​മി, യോശുവ, ഹന്ന, യിഫ്‌താ​ഹി​ന്റെ മകൾ, ശമുവേൽ എന്നിവർ ഇസ്രാ​യേൽ ജനത്തെ എങ്ങനെ സ്വാധീ​നി​ച്ചെന്ന്‌ എടുത്തു​കാ​ട്ടുക. രാഹാബ്‌, രൂത്ത്‌, യായേൽ, ഗിബെ​യോ​ന്യർ എന്നിങ്ങനെ ഇസ്രാ​യേ​ല്യ​ര​ല്ലാത്ത ചിലർപോ​ലും ഇസ്രാ​യേ​ല്യ​രോ​ടൊ​പ്പം നിൽക്കാൻ തീരു​മാ​നി​ച്ച​തി​നെ​ക്കു​റിച്ച്‌ ഊന്നി​പ്പ​റ​യുക. ദൈവം ഇസ്രാ​യേ​ല്യ​രു​ടെ​കൂ​ടെ​യു​ണ്ടെന്ന്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു.

ഈ വിഭാഗത്തിൽ

പാഠം 29

യഹോവ യോശു​വയെ തിര​ഞ്ഞെ​ടു​ത്തു

ഇന്നു ജീവി​ക്കുന്ന നമുക്കും പ്രയോ​ജനം ചെയ്യുന്ന നിർദേ​ശങ്ങൾ ദൈവം യോശു​വയ്‌ക്കു കൊടു​ത്തു.

പാഠം 30

ഒറ്റു​നോ​ക്കാൻ വന്നവരെ രാഹാബ്‌ ഒളിപ്പി​ച്ചു

യരീ​ഹൊ​യു​ടെ മതിൽ തകർന്ന​ടി​ഞ്ഞു. രാഹാ​ബി​ന്റെ വീട്‌ മതിലിൽ ആയിരു​ന്നെ​ങ്കി​ലും അതു തകർന്നില്ല.

പാഠം 31

യോശു​വ​യും ഗിബെ​യോ​ന്യ​രും

യോശുവ ദൈവ​ത്തോ​ടു പ്രാർഥി​ച്ചു: ‘സൂര്യാ, നിശ്ചല​മാ​യി നിൽക്കൂ!’ ദൈവം അതിന്‌ ഉത്തരം കൊടു​ത്തോ?

പാഠം 32

ഒരു പുതിയ നേതാ​വും രണ്ട്‌ ധീരവ​നി​ത​ക​ളും

യോശുവ മരിച്ച​ശേഷം ഇസ്രാ​യേ​ല്യർ വിഗ്ര​ഹ​ങ്ങളെ ആരാധി​ക്കാൻതു​ടങ്ങി. ജീവിതം ദുരി​ത​പൂർണ​മാ​യി. എന്നാൽ ന്യായാ​ധി​പ​നായ ബാരാ​ക്കിൽനി​ന്നും പ്രവാ​ചി​ക​യായ ദബോ​ര​യിൽനി​ന്നും കൂടാ​ര​ക്കു​റ്റി ഉപയോ​ഗിച്ച യായേ​ലിൽനി​ന്നും സഹായം കിട്ടി!

പാഠം 33

രൂത്തും നൊ​വൊ​മി​യും

ഭർത്താവ്‌ മരിച്ച രണ്ടു സ്‌ത്രീ​കൾ ഇസ്രാ​യേ​ലി​ലേക്കു പോകു​ന്നു. അവരിൽ ഒരാളായ രൂത്ത്‌ പോയി വയലിൽ ജോലി ചെയ്യു​മ്പോൾ ബോവസ്‌ ശ്രദ്ധിച്ചു.

പാഠം 34

ഗിദെ​യോൻ മിദ്യാ​ന്യ​രെ തോൽപ്പി​ച്ചു

മിദ്യാ​ന്യർ ഇസ്രാ​യേ​ല്യ​രു​ടെ ജീവിതം ദുരി​ത​പൂർണ​മാ​ക്കി​യ​പ്പോൾ സഹായ​ത്തി​നാ​യി അവർ യഹോ​വ​യോട്‌ അപേക്ഷി​ച്ചു. ഗിദെ​യോ​ന്റെ ചെറിയ സൈന്യം 1,35,000 വരുന്ന ശത്രു​സൈ​ന്യ​ത്തെ പരാജ​യ​പ്പെ​ടു​ത്തി​യത്‌ എങ്ങനെ?

പാഠം 35

ഹന്ന ഒരു മകനെ കിട്ടാൻ പ്രാർഥി​ക്കു​ന്നു

ഹന്നയെ​യും പെനി​ന്ന​യെ​യും കുടും​ബ​ത്തെ​യും കൂട്ടി എൽക്കാന ശീലോ​യി​ലെ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ ആരാധി​ക്കാൻ പോകു​ന്നു. അവി​ടെ​വെച്ച്‌, ഹന്ന ഒരു മകനെ കിട്ടാൻ പ്രാർഥി​ക്കു​ന്നു. ഒരു വർഷം കഴിയു​മ്പോൾ ഹന്ന ശമു​വേ​ലി​നു ജന്മം കൊടു​ക്കു​ന്നു!

പാഠം 36

യിഫ്‌താഹ്‌ കൊടുത്ത വാക്ക്‌

യിഫി​താഹ്‌ എന്തു വാക്കു കൊടു​ത്തു, എന്തു​കൊണ്ട്‌? യിഫ്‌താഹ്‌ കൊടുത്ത വാക്കി​നെ​ക്കു​റിച്ച്‌ അറിഞ്ഞ മകൾ എന്തു ചെയ്‌തു?

പാഠം 37

യഹോവ ശമു​വേ​ലി​നോ​ടു സംസാ​രി​ക്കു​ന്നു

മഹാപു​രോ​ഹി​ത​നായ ഏലിയു​ടെ രണ്ട്‌ ആൺമക്കൾ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ സേവി​ച്ചി​രു​ന്നു. പക്ഷേ അവർ ദൈവ​നി​യമം അനുസ​രി​ച്ചില്ല. ബാലനായ ശമുവേൽ അങ്ങനെ​യാ​യി​രു​ന്നില്ല. ഒരു രാത്രി യഹോവ ശമു​വേ​ലി​നോ​ടു സംസാ​രി​ച്ചു.

പാഠം 38

യഹോവ ശിം​ശോ​നെ ശക്തനാക്കി

ഫെലിസ്‌ത്യ​രോ​ടു പോരാ​ടാൻ ദൈവം ശിം​ശോ​നെ ശക്തനാക്കി. എന്നാൽ ശിം​ശോൻ ഒരു തെറ്റായ തീരു​മാ​ന​മെ​ടു​ത്ത​പ്പോൾ ഫെലിസ്‌ത്യർ ശിം​ശോ​നെ പിടി​കൂ​ടി.