വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 10—ആമുഖം

ഭാഗം 10—ആമുഖം

യഹോവ എല്ലാത്തി​നും മീതെ രാജാ​വാണ്‌. കാര്യ​ങ്ങ​ളെ​ല്ലാം എന്നും യഹോ​വ​യു​ടെ നിയ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നി​ട്ടുണ്ട്‌. ഇനിയ​ങ്ങോ​ട്ടും അങ്ങനെ​ത​ന്നെ​യാ​യി​രി​ക്കും. ഉദാഹ​ര​ണ​ത്തിന്‌ മരണത്തി​ന്റെ വക്കിൽനിന്ന്‌ യഹോവ യിരെ​മ്യ​യെ രക്ഷിച്ചു. ശദ്രക്ക്‌, മേശക്ക്‌, അബേദ്‌-നെഗൊ എന്നിവരെ കത്തുന്ന തീച്ചൂ​ള​യിൽനി​ന്നും ദാനി​യേ​ലി​നെ സിംഹ​ങ്ങ​ളു​ടെ വായിൽനി​ന്നും രക്ഷിച്ചു. എസ്ഥേറി​നു തന്റെ മുഴു​ജ​ന​ത​യെ​യും രക്ഷിക്കാൻ കഴി​യേ​ണ്ട​തിന്‌ യഹോവ എസ്ഥേറി​നെ സംരക്ഷി​ച്ചു. തിന്മ എന്നും തുടരാൻ യഹോവ അനുവ​ദി​ക്കില്ല. ഭീമാ​കാ​ര​മായ പ്രതി​മ​യെ​ക്കു​റി​ച്ചും കൂറ്റൻ വൃക്ഷ​ത്തെ​ക്കു​റി​ച്ചും ഉള്ള പ്രവച​നങ്ങൾ യഹോ​വ​യു​ടെ രാജ്യം പെട്ടെ​ന്നു​തന്നെ എല്ലാ തിന്മയും തുടച്ചു​നീ​ക്കി ഭൂമിയെ ഭരിക്കു​മെന്ന്‌ ഉറപ്പു​ത​രു​ന്നു.

ഈ വിഭാഗത്തിൽ

പാഠം 57

യഹോവ യിരെ​മ്യ​യെ പ്രസംഗിക്കാൻ അയയ്‌ക്കുന്നു

ചെറു​പ്പ​ക്കാ​ര​നായ ഈ പ്രവാ​ചകൻ പറഞ്ഞത്‌ യഹൂദ​യി​ലെ മൂപ്പന്മാ​രെ ദേഷ്യം​പി​ടി​പ്പി​ച്ചു.

പാഠം 58

യരുശ​ലേ​മി​ന്റെ നാശം

യഹൂദ​യി​ലെ ആളുകൾ വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ക്കു​ന്ന​തിൽ തുടരു​ന്ന​തു​കൊണ്ട്‌ യഹോവ അവരെ കൈവി​ടു​ന്നു.

പാഠം 59

യഹോ​വയെ അനുസ​രിച്ച നാലു ചെറു​പ്പ​ക്കാർ

ബാബി​ലോ​ണി​ലെ കൊട്ടാ​ര​ത്തി​ലാ​യി​രു​ന്ന​പ്പോൾപ്പോ​ലും യഹൂദ​യി​ലെ ചെറു​പ്പ​ക്കാർ യഹോ​വ​യോ​ടു വിശ്വസ്‌ത​രാ​യി​രി​ക്കാൻ നിശ്ചയി​ച്ചു​റ​ച്ചി​രി​ക്കു​ന്നു.

പാഠം 60

എന്നും നിലനിൽക്കുന്ന ഒരു രാജ്യം!

നെബു​ഖദ്‌നേ​സ​റി​ന്റെ വിചി​ത്ര​മായ സ്വപ്‌ന​ത്തി​ന്റെ അർഥം ദാനി​യേൽ വിശദീ​ക​രി​ക്കു​ന്നു.

പാഠം 61

അവർ കുമ്പി​ട്ടില്ല

ശദ്രക്കും മേശക്കും അബേദ്‌-നെഗൊ​യും ബാബി​ലോൺരാ​ജാ​വി​ന്റെ സ്വർണ​പ്ര​തി​മയെ ആരാധി​ക്കാൻ വിസമ്മ​തി​ക്കു​ന്നു.

പാഠം 62

വലിയ മരം​പോ​ലെ ഒരു രാജ്യം

നെബൂ​ഖദ്‌നേസർ കണ്ട സ്വപ്‌നം രാജാ​വി​ന്റെ​തന്നെ ഭാവി മുൻകൂ​ട്ടി​പ്പ​റ​യു​ന്നു.

പാഠം 63

ഭിത്തി​യി​ലെ കൈ​യെ​ഴുത്ത്‌

എപ്പോ​ഴാണ്‌ നിഗൂ​ഢ​മായ ഈ കൈ​യെ​ഴുത്ത്‌ പ്രത്യ​ക്ഷ​പ്പെ​ടു​ന്നത്‌? എന്താണ്‌ ഇതിന്റെ അർഥം?

പാഠം 64

ദാനി​യേൽ സിംഹ​ക്കു​ഴി​യിൽ

ദാനി​യേ​ലി​നെ​പ്പോ​ലെ എന്നും യഹോ​വ​യോ​ടു പ്രാർഥി​ക്കുക!

പാഠം 65

എസ്ഥേർ തന്റെ ജനത്തെ സംരക്ഷി​ക്കു​ന്നു

അന്യനാ​ട്ടു​കാ​രി​യായ ഒരു അനാഥ​യാ​യി​രു​ന്നെ​ങ്കി​ലും അവൾ ഒരു രാജ്ഞി​യാ​യി.

പാഠം 66

എസ്ര ദൈവ​നി​യമം പഠിപ്പി​ച്ചു

ഇസ്രാ​യേ​ല്യർ എസ്രയു​ടെ വാക്കുകൾ ശ്രദ്ധി​ച്ച​ശേഷം ദൈവ​ത്തി​നു പ്രത്യേ​ക​മായ ഒരു വാക്ക്‌ കൊടു​ത്തു.

പാഠം 67

യരുശ​ലേ​മി​ന്റെ മതിൽ

ശത്രുക്കൾ ആക്രമി​ക്കാൻ പദ്ധതി​യി​ട്ടെന്നു നെഹമ്യ അറിയു​ന്നു. നെഹമ്യക്ക്‌ പേടി തോന്നാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌?