വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 11—ആമുഖം

ഭാഗം 11—ആമുഖം

ഈ ഭാഗം​മു​തൽ അങ്ങോട്ട്‌ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളി​ലെ വിവര​ണ​ങ്ങ​ളാണ്‌. ഒരു ചെറിയ പട്ടണത്തി​ലുള്ള ഒരു പാവപ്പെട്ട കുടും​ബ​ത്തി​ലാ​ണു യേശു ജനിച്ചത്‌. യേശു മരപ്പണി​ക്കാ​ര​നായ അപ്പനോ​ടൊ​പ്പം പണി​യെ​ടു​ത്തു. മനുഷ്യ​വർഗത്തെ രക്ഷിക്കാൻപോ​കു​ന്നത്‌ യേശു​വാണ്‌. സ്വർഗ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി യഹോവ യേശു​വി​നെ തിര​ഞ്ഞെ​ടു​ത്തു. നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണെങ്കിൽ, യേശു ദൈവ​ഭ​ക്തി​യുള്ള ഒരു നല്ല കുടും​ബ​ത്തിൽ ജനിച്ച്‌ വളർന്നു​വ​രാൻ യഹോവ കാര്യങ്ങൾ ശ്രദ്ധാ​പൂർവം ക്രമീ​ക​രി​ച്ചത്‌ എങ്ങനെ​യെന്നു മനസ്സി​ലാ​ക്കാൻ മക്കളെ സഹായി​ക്കുക. ഹെരോദ്‌ കൊല്ലാൻ ശ്രമി​ച്ച​പ്പോൾ യഹോവ യേശു​വി​നെ സംരക്ഷിച്ച വിധം പറഞ്ഞു​കൊ​ടു​ക്കുക. അങ്ങനെ, യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങൾക്കു തടയി​ടാൻ ഒന്നിനു​മാ​കില്ല എന്നതു വിശദീ​ക​രി​ക്കുക. യേശു​വി​നു വഴി​യൊ​രു​ക്കാൻ യഹോവ യോഹ​ന്നാ​നെ നിയമി​ച്ചത്‌ എങ്ങനെ​യെന്നു കാണുക. യഹോ​വ​യിൽനി​ന്നുള്ള ജ്ഞാനപൂർവ​ക​മായ നിർദേ​ശങ്ങൾ താൻ പ്രിയ​പ്പെ​ടു​ന്നെന്നു യേശു ചെറു​പ്പം​മു​തലേ തെളി​യി​ച്ചത്‌ എങ്ങനെ​യെന്ന്‌ ഊന്നി​പ്പ​റ​യുക.

ഈ വിഭാഗത്തിൽ

പാഠം 68

എലിസ​ബ​ത്തിന്‌ ഒരു കുഞ്ഞ്‌!

കുഞ്ഞ്‌ ജനിക്കു​ന്ന​തു​വരെ സംസാ​രി​ക്കാ​നാ​കി​ല്ലെന്ന്‌ എലിസ​ബ​ത്തി​ന്റെ ഭർത്താ​വി​നോ​ടു പറഞ്ഞത്‌ എന്തു​കൊണ്ട്‌?

പാഠം 69

ഗബ്രി​യേൽ മറിയയെ സന്ദർശി​ക്കു​ന്നു

അവളുടെ ജീവിതം മാറ്റി​മ​റിച്ച ഒരു സന്ദേശം ലഭിക്കു​ന്നു.

പാഠം 70

ദൈവ​ദൂ​ത​ന്മാർ യേശു​വി​ന്റെ ജനനം അറിയി​ക്കു​ന്നു

അറിയി​പ്പു കേട്ട ദൂതന്മാർ പെട്ടെന്നു പ്രതി​ക​രി​ച്ചു.

പാഠം 71

യഹോവ യേശു​വി​നെ സംരക്ഷി​ച്ചു

യേശു മരിക്ക​ണ​മെന്ന്‌ ഒരു ദുഷ്ടരാ​ജാവ്‌ ആഗ്രഹി​ച്ചു.

പാഠം 72

യേശു​വി​ന്റെ ചെറു​പ്പ​കാ​ലം

ആലയത്തി​ലുള്ള അധ്യാ​പ​കരെ യേശു അത്ഭുത​പ്പെ​ടു​ത്തി​യത്‌ എങ്ങനെ?

പാഠം 73

യോഹ​ന്നാൻ വഴി​യൊ​രു​ക്കു​ന്നു

യോഹ​ന്നാൻ ഒരു പ്രവാ​ച​ക​നാ​യി വളർന്നു​വ​രു​ന്നു. മിശി​ഹ​യു​ടെ വരവി​നെ​ക്കു​റിച്ച്‌ യോഹ​ന്നാൻ പഠിപ്പി​ക്കു​ന്നു. യോഹ​ന്നാൻ പ്രസം​ഗി​ക്കു​ന്നതു കേട്ട്‌ ആളുകൾ എന്തു ചെയ്യുന്നു?