വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 12—ആമുഖം

ഭാഗം 12—ആമുഖം

യേശു സ്വർഗ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ ആളുകളെ പഠിപ്പി​ച്ചു. കൂടാതെ ദൈവ​ത്തി​ന്റെ പേര്‌ പരിശു​ദ്ധ​മാ​യി​രി​ക്കാ​നും ദൈവ​ത്തി​ന്റെ രാജ്യം വരാനും ദൈവ​ത്തി​ന്റെ ഇഷ്ടം ഭൂമി​യിൽ നടക്കാ​നും വേണ്ടി പ്രാർഥി​ക്കാ​നും യേശു പഠിപ്പി​ച്ചു. നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണെങ്കിൽ, ഈ പ്രാർഥ​നയ്‌ക്കു ചേർച്ച​യിൽ എങ്ങനെ ജീവി​ക്കാ​മെന്നു കുട്ടിക്കു പറഞ്ഞു​കൊ​ടു​ക്കുക. തന്റെ വിശ്വ​സ്‌തത തകർക്കാൻ യേശു സാത്താനെ അനുവ​ദി​ച്ചില്ല. യേശു അപ്പോസ്‌ത​ല​ന്മാ​രെ തിര​ഞ്ഞെ​ടു​ത്തു. ദൈവ​രാ​ജ്യ​ത്തി​ന്റെ ആദ്യത്തെ അംഗങ്ങ​ളാ​യി​രുന്ന ഇവർക്ക്‌ രാജ്യ​ത്തിൽ വളരെ പ്രധാ​ന​പ്പെട്ട ഒരു പങ്കുണ്ട്‌. സത്യാ​രാ​ധ​നയ്‌ക്കു​വേ​ണ്ടി​യുള്ള യേശു​വി​ന്റെ തീക്ഷ്‌ണ​ത​യും എടുത്തു​പ​റ​യുക. ആളുകളെ സഹായി​ക്കാ​നുള്ള ആഗ്രഹം​കൊണ്ട്‌ യേശു രോഗി​കളെ സുഖ​പ്പെ​ടു​ത്തി, വിശക്കു​ന്ന​വർക്ക്‌ ആഹാരം കൊടു​ത്തു, മരിച്ച​വരെ ജീവനി​ലേക്കു കൊണ്ടു​വ​രു​ക​പോ​ലും ചെയ്‌തു. ഈ അത്ഭുത​ങ്ങ​ളെ​ല്ലാം ചെയ്‌ത​തി​ലൂ​ടെ ദൈവ​രാ​ജ്യം മനുഷ്യ​വർഗ​ത്തി​നു​വേണ്ടി എന്തു ചെയ്യു​മെന്നു കാണി​ക്കു​ക​യാ​യി​രു​ന്നു യേശു.

ഈ വിഭാഗത്തിൽ

പാഠം 74

യേശു മിശി​ഹ​യാ​യി​ത്തീ​രു​ന്നു

യേശു ദൈവ​ത്തി​ന്റെ കുഞ്ഞാ​ടാണ്‌ എന്നു പറഞ്ഞ​പ്പോൾ യോഹ​ന്നാൻ എന്താണ്‌ അർഥമാ​ക്കി​യത്‌?

പാഠം 75

പിശാച്‌ യേശു​വി​നെ പരീക്ഷി​ക്കു​ന്നു

പിശാച്‌ യേശു​വി​നെ മൂന്നു പ്രാവ​ശ്യം പരീക്ഷി​ക്കു​ന്നു. ഏതൊ​ക്കെ​യാണ്‌ ആ മൂന്നു പ്രലോ​ഭ​നങ്ങൾ? യേശു പക്ഷേ എന്തു ചെയ്‌തു?

പാഠം 76

യേശു ആലയം ശുദ്ധീ​ക​രി​ക്കു​ന്നു

യേശു ദേവാ​ല​യ​ത്തിൽനിന്ന്‌ മൃഗങ്ങളെ ഓടി​ക്കു​ക​യും നാണയം മാറ്റി​ക്കൊ​ടു​ക്കു​ന്ന​വ​രു​ടെ മേശ മറിച്ചി​ടു​ക​യും ചെയ്യു​ന്നത്‌ എന്തു​കൊണ്ട്‌?

പാഠം 77

വെള്ളം കോരാൻ വന്ന സ്‌ത്രീ

യേശു തന്നോടു സംസാ​രി​ച്ച​പ്പോൾ ഒരു ശമര്യ​ക്കാ​രി അതിശ​യി​ച്ചു​പോ​യി. എന്തു​കൊണ്ട്‌? മറ്റാ​രോ​ടും പറയാത്ത എന്താണ്‌ യേശു ആ സ്‌ത്രീ​യോ​ടു പറഞ്ഞത്‌?

പാഠം 78

യേശു ദൈവ​രാ​ജ്യ​സ​ന്ദേശം അറിയി​ക്കു​ന്നു

പിന്നീട്‌ ശിഷ്യ​ന്മാ​രാ​യി​ത്തീർന്ന ചിലരെ യേശു ‘മനുഷ്യ​രെ പിടി​ക്കു​ന്ന​വ​രാ​കാൻ’ ക്ഷണിക്കു​ന്നു. തുടർന്ന്‌ യേശു, സന്തോ​ഷ​വാർത്ത​യു​ടെ സന്ദേശം പ്രസം​ഗി​ക്കാൻ 70 അനുഗാ​മി​കളെ പരിശീ​ലി​പ്പി​ക്കു​ന്നു.

പാഠം 79

യേശു പല അത്ഭുത​ങ്ങ​ളും ചെയ്യുന്നു

യേശു പോകു​ന്നി​ട​ത്തൊ​ക്കെ രോഗി​കൾ യേശു​വി​നെ തേടി ചെല്ലുന്നു. യേശു അവരെ​യെ​ല്ലാം സുഖ​പ്പെ​ടു​ത്തു​ന്നു. ഒരു ചെറിയ പെൺകു​ട്ടി​യെ ജീവനി​ലേക്കു കൊണ്ടു​വ​രു​ക​പോ​ലും ചെയ്യുന്നു.

പാഠം 80

യേശു 12 അപ്പോസ്‌ത​ല​ന്മാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്നു

യേശു അവരെ എന്തിനാ​ണു തിര​ഞ്ഞെ​ടു​ക്കു​ന്നത്‌? നിങ്ങൾ അവരുടെ പേരുകൾ ഓർക്കു​ന്നു​ണ്ടോ?

പാഠം 81

ഗിരി​പ്ര​ഭാ​ഷണം

യേശു വില​യേ​റിയ പാഠങ്ങൾ ജനക്കൂ​ട്ടത്തെ പഠിപ്പി​ക്കു​ന്നു.

പാഠം 82

പ്രാർഥി​ക്കേണ്ട വിധം യേശു പഠിപ്പി​ക്കു​ന്നു

ഏതു കാര്യ​ങ്ങൾക്കു​വേണ്ടി ചോദി​ച്ചു​കൊ​ണ്ടി​രി​ക്കാ​നാ​ണു യേശു ശിഷ്യ​ന്മാ​രോ​ടു പറയു​ന്നത്‌?

പാഠം 83

യേശു ആയിര​ങ്ങ​ളു​ടെ വിശപ്പ​ട​ക്കു​ന്നു

ഈ അത്ഭുതം യേശു​വി​നെ​യും യഹോ​വ​യെ​യും കുറിച്ച്‌ നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു?

പാഠം 84

യേശു വെള്ളത്തി​നു മുകളി​ലൂ​ടെ നടക്കുന്നു

ഈ അത്ഭുതം കാണു​മ്പോൾ അപ്പോസ്‌ത​ല​ന്മാർക്ക്‌ എന്തു തോന്നു​ന്നെന്നു നിങ്ങൾക്ക്‌ അറിയാ​മോ?

പാഠം 85

യേശു ശബത്തിൽ സുഖ​പ്പെ​ടു​ത്തു​ന്നു

യേശു​വി​ന്റെ പ്രവർത്ത​ന​ത്തിൽ എല്ലാവ​രും സന്തുഷ്ട​ര​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

പാഠം 86

യേശു ലാസറി​നെ ഉയിർപ്പി​ക്കു​ന്നു

മറിയ കരയു​ന്നതു കാണു​മ്പോൾ യേശു​വും കരയുന്നു. പക്ഷേ അവരുടെ കരച്ചിൽ പെട്ടെ​ന്നു​തന്നെ സന്തോ​ഷ​ത്തി​നു വഴിമാ​റു​ന്നു.