വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 14—ആമുഖം

ഭാഗം 14—ആമുഖം

ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത ഭൂമി​യു​ടെ അറ്റംവരെ എത്തിച്ചു. എവി​ടെ​യെ​ല്ലാം പ്രസം​ഗി​ക്ക​ണ​മെന്ന്‌ അവർ സ്വന്തമാ​യി തീരു​മാ​നി​ച്ചില്ല, യേശു​വി​ന്റെ നിർദേ​ശ​ങ്ങൾക്കു ചേർച്ച​യി​ലാണ്‌ അവർ പോയത്‌. ഓരോ വ്യക്തി​യെ​യും അയാളു​ടെ സ്വന്തം ഭാഷയിൽ പഠിപ്പി​ക്കാ​നുള്ള പ്രാപ്‌തി യേശു അവർക്ക്‌ അത്ഭുത​ക​ര​മാ​യി നൽകി. വലിയ പീഡനത്തെ അതിജീ​വി​ക്കാൻ യഹോവ അവർക്കു ധൈര്യം പകർന്നു, അവരെ ശക്തരാക്കി.

യഹോ​വ​യു​ടെ മഹത്ത്വം യേശു ഒരു ദർശന​ത്തി​ലൂ​ടെ യോഹ​ന്നാൻ അപ്പോസ്‌ത​ലനെ കാണിച്ചു. സ്വർഗ​രാ​ജ്യം സാത്താന്റെ മേൽ ജയം നേടു​ന്ന​തും ആ രാജ്യം സാത്താന്റെ ആധിപ​ത്യം എന്നേക്കു​മാ​യി അവസാ​നി​പ്പി​ക്കു​ന്ന​തും മറ്റൊരു ദർശന​ത്തിൽ യോഹ​ന്നാൻ കണ്ടു. യേശു 1,44,000 സഹഭര​ണാ​ധി​പ​ന്മാ​രോ​ടൊ​പ്പം രാജാ​വാ​യി ഭരിക്കു​ന്ന​തും യോഹ​ന്നാൻ കണ്ടു. പിന്നെ യോഹ​ന്നാൻ ഭൂമി മുഴുവൻ ഒരു പറുദീ​സ​യാ​കു​ന്ന​തും അവിടെ എല്ലാവ​രും യഹോ​വയെ സമാധാ​ന​ത്തി​ലും ഐക്യ​ത്തി​ലും ആരാധി​ക്കു​ന്ന​തും കണ്ടു.

ഈ വിഭാഗത്തിൽ

പാഠം 94

ശിഷ്യ​ന്മാർക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കു​ന്നു

പരിശു​ദ്ധാ​ത്മാവ്‌ അവർക്ക്‌ അത്ഭുത​ക​ര​മായ എന്തു ശക്തിയാ​ണു കൊടു​ക്കു​ന്നത്‌?

പാഠം 95

ഒന്നിനും അവരെ തടയാ​നാ​യില്ല

യേശു​വി​നെ കൊന്ന മതനേ​താ​ക്ക​ന്മാർ ഇപ്പോൾ ശിഷ്യ​ന്മാ​രെ​യും മിണ്ടാ​താ​ക്കാൻ ശ്രമി​ക്കു​ന്നു. പക്ഷേ അവർക്കു കഴിയു​ന്നില്ല.

പാഠം 96

യേശു ശൗലിനെ തിര​ഞ്ഞെ​ടു​ക്കു​ന്നു

ക്രിസ്‌ത്യാ​നി​ക​ളു​ടെ നിഷ്‌ഠു​ര​നായ ശത്രു​വാ​യി​രു​ന്നു ശൗൽ. പക്ഷേ അതിനു മാറ്റം വരാൻപോ​കു​ക​യാണ്‌.

പാഠം 97

കൊർന്നേ​ല്യൊ​സി​നു പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കു​ന്നു

ഒരു ജൂതന​ല്ലാത്ത ഈ മനുഷ്യ​ന്റെ വീട്ടി​ലേക്ക്‌ ദൈവം പത്രോ​സി​നെ അയച്ചത്‌ എന്തിനാണ്‌?

പാഠം 98

ക്രിസ്‌ത്യാ​നി​ത്വം അനേക​ദേ​ശ​ങ്ങ​ളി​ലേക്കു വ്യാപി​ക്കു​ന്നു

അപ്പോസ്‌ത​ല​നായ പൗലോ​സും മിഷനറി പങ്കാളി​ക​ളും ദൂര​ദേ​ശ​ങ്ങ​ളിൽ പ്രസം​ഗ​പ്ര​വർത്തനം ആരംഭി​ക്കു​ന്നു.

പാഠം 99

ഒരു ജയില​ധി​കാ​രി സത്യം പഠിക്കു​ന്നു

ഈ കഥയിൽ ഭൂതവും ഭൂകമ്പ​വും വാളും ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

പാഠം 100

പൗലോ​സും തിമൊ​ഥെ​യൊ​സും

വർഷങ്ങ​ളോ​ളം ആ രണ്ടു പേരും കൂട്ടു​കാ​രെ​പ്പോ​ലെ സഹദാ​സ​ന്മാ​രാ​യി ഒരുമിച്ച്‌ പ്രവർത്തി​ച്ചു.

പാഠം 101

പൗലോ​സി​നെ റോമി​ലേക്ക്‌ അയയ്‌ക്കു​ന്നു

അപകടം നിറഞ്ഞ​താണ്‌ ഈ യാത്ര. പക്ഷേ അതൊ​ന്നും അപ്പോസ്‌ത​ലനെ പിന്നോ​ട്ടു വലിക്കു​ന്നില്ല.

പാഠം 102

യോഹ​ന്നാ​നു​ണ്ടായ വെളി​പാട്‌

ഭാവി​യെ​ക്കു​റി​ച്ചുള്ള ദർശന​ങ്ങ​ളു​ടെ ഒരു പരമ്പര യേശു യോഹ​ന്നാ​നു നൽകുന്നു.

പാഠം 103

“അങ്ങയുടെ രാജ്യം വരേണമേ”

ദൈവ​രാ​ജ്യം ഭൂമി​യി​ലെ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നത്‌ എങ്ങനെ​യെന്ന്‌ യോഹ​ന്നാ​നു കിട്ടിയ വെളി​പാട്‌ കാണി​ക്കു​ന്നു.