ഗീതം 2
യഹോവ—അതാണ് അങ്ങയുടെ പേര്
-
1. ഈ വിശ്വമെങ്ങുമായ്
എല്ലാറ്റിനും പിതാവാം
നിൻ ദിവ്യനാമം നാഥാ,
യഹോവ എന്നെന്നും.
നിൻ പ്രിയജനമായ്
നീ മാനിക്കുമീ ഞങ്ങൾ,
നിൻ സ്‌തുതി നിത്യം പാടും
ഈ ലോകമെങ്ങുമായ്.
(കോറസ്)
യഹോവേ, യഹോവേ,
ദൈവം നീ മാത്രമാം.
മീതെ വാനിൽ, താഴെ ഭൂവിൽ
അതുല്യശ്രേഷ്ഠൻ നീ.
സർവശക്തനായ ദൈവം
നീ മാത്രമാകയാൽ
യഹോവേ, യഹോവേ,
ഞങ്ങൾക്കു ദൈവം നീ എന്നും.
-
2. നിൻ ഹിതം ഞങ്ങളാൽ
നിവർത്തിപ്പൂ നീ സ്നേഹാൽ.
നിൻ മഹദ്നാമം നാഥാ,
യഹോവ എന്നെന്നും.
നിൻ പ്രിയ ജനമായ്,
നിൻ നാമം വഹിപ്പാനായ്,
നിൻ കനിവിൽ നീ നൽകി
നിയോഗം ഞങ്ങൾക്കായ്.
(കോറസ്)
യഹോവേ, യഹോവേ,
ദൈവം നീ മാത്രമാം.
മീതെ വാനിൽ, താഴെ ഭൂവിൽ
അതുല്യശ്രേഷ്ഠൻ നീ.
സർവശക്തനായ ദൈവം
നീ മാത്രമാകയാൽ
യഹോവേ, യഹോവേ,
ഞങ്ങൾക്കു ദൈവം നീ എന്നും.
(2 ദിന. 6:14; സങ്കീ. 72:19; യശ. 42:8 കൂടെ കാണുക.)