വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 6

ആകാശം ദൈവ​ത്തി​ന്റെ മഹത്ത്വം ഘോഷി​ക്കു​ന്നു

ആകാശം ദൈവ​ത്തി​ന്റെ മഹത്ത്വം ഘോഷി​ക്കു​ന്നു

(സങ്കീർത്തനം 19)

  1. 1. യഹോവേ, നിൻ മഹത്ത്വം ചൊല്ലും വാനം.

    നിൻ കൈ​വേ​ല ഞങ്ങൾ

    കാണു​ന്നാ​കാ​ശ​ത്തായ്‌.

    പ്രഭാതം നിൻ സ്‌തുതി പാടീ​ടു​മ്പോൾ,

    താരങ്ങൾ കൺ ചിമ്മും രാവോ,

    നിൻ ജ്ഞാനം കീർത്തി​പ്പൂ.

  2. 2. യഹോവേ, നിൻ ​നി​യമം ജീവന​ല്ലോ.

    നിൻ ബോധ​നങ്ങളോ

    മാർഗ​ദീ​പ​ങ്ങ​ളാം.

    നിൻ തീർപ്പെ​ല്ലാം എന്നും നീതി​യല്ലോ.

    സത്യമാം നിൻ വ​ചനമോ,

    മധുര​വു​മ​ല്ലോ.

  3. 3. നിന്നോ​ടേ​റും ഭയവും ജീവാ​ധാ​രം.

    നിൻ കല്‌പ​ന​യെല്ലാം

    പൊന്നി​ലും നല്ലതാം.

    രക്ഷാ​ഹേ​തു നിന്റെ ആജ്ഞയെ​ല്ലാം;

    നാഥാ, നിന്നെ വിശ്വ​സ്‌ത​മായ്‌

    സ്‌തു​തി​ക്കു​ന്നു ഞങ്ങൾ.

(സങ്കീ. 111:9; 145:5; വെളി. 4:11 കൂടെ കാണുക.)