വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 15

യഹോ​വ​യു​ടെ ആദ്യജാ​തനെ വാഴ്‌ത്താം!

യഹോ​വ​യു​ടെ ആദ്യജാ​തനെ വാഴ്‌ത്താം!

(എബ്രായർ 1:6)

  1. 1. യേശുവെ നാം വാഴ്‌ത്താം.

    പാരിൻ ദിവ്യ​രാ​ജൻ താൻ!

    പ്രശാന്തി വാഴും പാരിൽ

    യേശു ഭരിച്ചീ​ടു​മ്പോൾ.

    ആ വാഴ്‌ച യാഹി​ന്നെ​ന്നും

    മഹത്ത്വമേറ്റുമ്പോൾ

    സംസ്ഥാ​പി​ക്കും യാഹിന്റെ

    സർവാ​ധി​കാ​രം താൻ.

    (കോറസ്‌)

    യേശുവെ നാം വാഴ്‌ത്താം.

    യാഹിൻ അഭിഷി​ക്തൻ താൻ,

    സ്വർഗീയ സീയോൻ മേലെ

    വാണി​ടു​ന്നു രാജാ​വായ്‌.

  2. 2. യേശുവെ നാം വാഴ്‌ത്താം.

    ജീവൻ ബലി​യേകി താൻ,

    പാപവി​മു​ക്ത​രായ്‌ നാം

    പാരിൽ എന്നും ജീവി​പ്പാൻ.

    കാൺമിൻ മനോ​ഹ​രി​യാം

    കുഞ്ഞാ​ടിൻ കാന്തയെ.

    സ്വർഗീ​യ​മീ വിവാഹം

    സ്‌തു​തി​ക്കും യാഹിന്നെ.

    (കോറസ്‌)

    യേശുവെ നാം വാഴ്‌ത്താം.

    യാഹിൻ അഭിഷി​ക്തൻ താൻ,

    സ്വർഗീയ സീയോൻ മേലെ

    വാണി​ടു​ന്നു രാജാ​വായ്‌.

(സങ്കീ. 2:6; 45:3, 4; വെളി. 19:8 കൂടെ കാണുക.)