വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 18

മോച​ന​വി​ല​യ്‌ക്കു നന്ദിയു​ള്ളവർ

മോച​ന​വി​ല​യ്‌ക്കു നന്ദിയു​ള്ളവർ

(ലൂക്കോസ്‌ 22:20)

  1. 1. യഹോവേ, നിൽക്കു​ന്നു

    ഞങ്ങൾ നിൻ മുമ്പാകെ.

    മഹത്താം നിൻ സ്‌നേഹം നീ

    ചൊരി​ഞ്ഞു ഞങ്ങൾക്കായ്‌.

    നിന്നേക ജാതനെ

    നൽകി നീ യാഗമായ്‌.

    ഇതിലും ശ്രേഷ്‌ഠ​മാം ത്യാഗം

    ഇല്ല ചെയ്‌തീ​ടാൻ.

    (കോറസ്‌)

    സ്വരക്തം ചിന്തി യേശു താൻ

    സ്വത​ന്ത്ര​രാ​ക്കി ഞങ്ങളെ.

    ഹൃദയാ നന്ദി നൽകുന്നു ഞങ്ങൾ

    എന്നെന്നു​മായ്‌.

  2. 2. മനസ്സാ യാഗമായ്‌

    ക്രിസ്‌തേ​ശു ഞങ്ങൾക്കായ്‌.

    തികവാർന്ന തൻ ജീവൻ

    അർപ്പിച്ചു വിലയായ്‌.

    പ്രത്യാ​ശാ​ഹീ​ന​രായ്‌

    കഴി​ഞ്ഞോ​രീ ഞങ്ങൾ,

    മൃത്യു​വിൻമേൽ ജയം നേടി

    നിത്യം ജീവി​പ്പാൻ.

    (കോറസ്‌)

    സ്വരക്തം ചിന്തി യേശു താൻ

    സ്വത​ന്ത്ര​രാ​ക്കി ഞങ്ങളെ.

    ഹൃദയാ നന്ദി നൽകുന്നു ഞങ്ങൾ

    എന്നെന്നു​മായ്‌.