ഗീതം 19
കർത്താവിന്റെ അത്താഴം
-
1. യാഹേ, ഇന്നീ സന്ധ്യയിൽ ഞങ്ങൾ
നിൽപ്പൂ തിരുസന്നിധിയിൽ.
പണ്ടിതേ ദിനത്തിൽ തിരുസ്നേഹവും നിൻ
മഹാശക്തിയും ദൃശ്യമായ്.
പെസഹാക്കുഞ്ഞാടിന്റെ രക്തം
രക്ഷിച്ചന്നു നിൻ ജനത്തെ.
യുഗങ്ങൾക്കൊടുവിൽ നിൻ മകൻ ചൊരിഞ്ഞു
സ്വരക്തം ഞങ്ങൾ പാപികൾക്കായ്.
-
2. വീഞ്ഞും അപ്പവും നിൻ മകന്റെ
ത്യാഗത്തിൻ പ്രതീകങ്ങളായ്.
നിറവേറ്റിയവൻ
നിൻ ഹിതം ഇവിടെ,
നിൻ പ്രിയരുടെ രക്ഷയ്ക്കായ്.
മൃത്യുവിൽനിന്നും ഞങ്ങൾക്കെല്ലാം
വിമോചനം നൽകിടുവാൻ,
ഞങ്ങൾക്കായ് നിൻ മകൻ
സ്വന്തജീവൻ നൽകി.
ഈ മഹാത്യാഗം വാഴ്ത്തുന്നിതാ.
-
3. നിന്റെ ക്ഷണം മാനിച്ചു ഞങ്ങൾ
ചേർന്നീടുന്നു നിൻ സവിധേ.
മകനെ ഞങ്ങൾക്കായ്
മനസ്സാ തന്നതാം
നിൻ സ്നേഹം എന്നും സ്തുതിപ്പൂ.
ഈ സന്ധ്യയിലായ് ഞങ്ങൾ കാൺമൂ
നിൻ കാരുണ്യത്തിൻ മഹത്ത്വം.
ക്രിസ്തുവിൻ വഴിയേ നടന്നീടും ഞങ്ങൾ,
ജീവിപ്പാൻ ഭൂവിൽ ശാശ്വതമായ്.
(ലൂക്കോ. 22:14-20; 1 കൊരി. 11:23-26 കൂടെ കാണുക.)