ഗീതം 21
എപ്പോഴും ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കുക
-
1. ദൈവരാജ്യം വന്നീടുമ്പോൾ,
ക്രിസ്തുരാജൻ വാഴുമ്പോൾ,
സർവരോഗ ദുഃഖങ്ങൾക്കും
അവസാനം വന്നീടും.
(കോറസ്)
നൽകുവിൻ ഒന്നാം സ്ഥാനം നാം
ദൈവരാജ്യനീതിക്കായ്.
സ്തുതി പാടുവിൻ യാഹിന്നായ്,
സർവലോകം കേൾക്കാനായ്.
-
2. നമ്മൾ ജീവിതാശങ്കയാൽ
തളരേണ്ടതില്ലിനീ.
ദൈവം കാക്കും നമ്മെ എന്നും
ദൈവരാജ്യം തേടുമ്പോൾ.
(കോറസ്)
നൽകുവിൻ ഒന്നാം സ്ഥാനം നാം
ദൈവരാജ്യനീതിക്കായ്.
സ്തുതി പാടുവിൻ യാഹിന്നായ്,
സർവലോകം കേൾക്കാനായ്.
-
3. സൗമ്യരോ, ക്രിസ്തേശു നൽകും
സൗഖ്യത്തിൽ പ്രത്യാശിപ്പാൻ,
ദൈവരാജ്യസന്ദേശം നാം
എങ്ങും തീക്ഷ്ണം ഘോഷിക്കാം.
(കോറസ്)
നൽകുവിൻ ഒന്നാം സ്ഥാനം നാം
ദൈവരാജ്യനീതിക്കായ്.
സ്തുതി പാടുവിൻ യാഹിന്നായ്,
സർവലോകം കേൾക്കാനായ്.
(സങ്കീ. 27:14; മത്താ. 6:34; 10:11, 13; 1 പത്രോ. 1:21 കൂടെ കാണുക.)