ഗീതം 22
രാജ്യം സ്ഥാപിതമായി—അതു വരേണമേ!
-
1. യാഹാം ദൈവമേ, നിത്യമായ്
സർവാധിരാജൻ നീ.
നീ വാഴിച്ചു നിൻ മകനെ
രാജാധിരാജാവായ്.
വാഴുന്നു യാഹാം ദൈവത്തിൻ
ധന്യമാം രാജ്യം സ്വർഗത്തിൽ.
(കോറസ്)
വന്നൂ യഹോവേ, നിൻ
രാജ്യം, രക്ഷയും ശക്തിയും.
നിൻ രാജ്യം വേഗത്തിൽ
ഈ ഭൂവിലും വന്നിടണേ.
-
2. സാത്താൻ ഭരിക്കും യുഗത്തിൻ
അന്ത്യം സമീപമായ്.
ദുഃഖങ്ങളിന്നേറുകിലും
ആശ്വാസം കൺമുന്നിൽ.
വാഴുന്നു യാഹാം ദൈവത്തിൻ
ധന്യമാം രാജ്യം സ്വർഗത്തിൽ.
(കോറസ്)
വന്നൂ യഹോവേ, നിൻ
രാജ്യം, രക്ഷയും ശക്തിയും.
നിൻ രാജ്യം വേഗത്തിൽ
ഈ ഭൂവിലും വന്നിടണേ.
-
3. ആർപ്പോടിന്നു ഘോഷിക്കുന്നു
സ്വർഗീയദൂതൻമാർ.
സാത്താനെന്ന ദൂഷകൻ പോയ്,
സ്വർഗം പ്രശാന്തമായ്.
വാഴുന്നു യാഹാം ദൈവത്തിൻ
ധന്യമാം രാജ്യം സ്വർഗത്തിൽ.
(കോറസ്)
വന്നൂ യഹോവേ, നിൻ
രാജ്യം, രക്ഷയും ശക്തിയും.
നിൻ രാജ്യം വേഗത്തിൽ
ഈ ഭൂവിലും വന്നിടണേ.
(ദാനി. 2:34, 35; 2 കൊരി. 4:18 കൂടെ കാണുക.)