ഗീതം 28
യഹോവയുടെ സൗഹൃദം നേടുക
-
1. ആർ വസിക്കും യാഹേ,
പ്രിയനായ് നിൻ ചാരെ?
ആർ നിൻ വിശ്വാസം ആർജിച്ചു നിൻ
സ്നേഹിതനായ്ത്തീരും?
നിൻ മൊഴിയിൽ എന്നും
ആശ്രയമർപ്പിപ്പോൻ,
നീതിയുള്ളോനും, ഭക്തനുമായ്
നേർവഴി പോകുന്നോൻ.
-
2. ആർ കവരും യാഹേ,
നിൻ തിരുവാത്സല്യം?
ആർ നിൻ പ്രസാദം നേടി നിന്റെ
ഉള്ളിലിടം നേടും?
നിൻ മകനെപ്പോലെ
നിൻ മൊഴി പാലിപ്പോൻ,
നേരായ് നടന്ന് നിഷ്കളങ്കം
നേരു ചൊല്ലിടുന്നോൻ.
-
3. എൻ ദുഃഖങ്ങൾ എല്ലാം
നിന്നിൽ നിവേദിക്കും.
സ്നേഹിതനാം നിൻ കൈകളിലെൻ
മാനസമർപ്പിക്കും.
നിൻ സുഹൃത്താകാനായ്
ഞാനെന്നും വാഞ്ഛിപ്പൂ.
നിൻ സഖിത്വംപോൽ വേറില്ലൊന്നും
എൻ നെഞ്ചിലേറ്റാനായ്.
(സങ്കീ. 139:1; 1 പത്രോ. 5:6, 7 കൂടെ കാണുക.)