ഗീതം 30
എന്റെ പിതാവ്, എന്റെ ദൈവവും സ്നേഹിതനും
-
1. ഈ ലോകജീവിതത്തിൽ
ദുഃഖങ്ങൾ ഏറുമെന്നാകിലും,
കാണുന്നെൻ ജീവിതം ഞാൻ
എപ്പോഴും ധന്യമായ്.
(കോറസ്)
യാഹേ, നീയെന്റെ സ്നേഹം
എന്നെന്നുമോർക്കും നിൻ കനിവിൽ.
നീയെൻ അരികെയല്ലോ,
എനിക്കെന്നും അഭയമായ്.
എന്റെ രക്ഷയിൻ നാഥാ,
നീ എന്നുമെന്റെ പ്രിയനല്ലോ;
എന്റെ നാഥൻ, പ്രിയതാതൻ
എന്നും എന്നും.
-
2. യൗവന നാളുകൾ പോയ്,
യാതനകൾ വന്നുചേരിലും,
എന്റെ പ്രത്യാശയെന്നിൽ
എന്നും പ്രകാശിപ്പൂ.
(കോറസ്)
യാഹേ, നീയെന്റെ സ്നേഹം
എന്നെന്നുമോർക്കും നിൻ കനിവിൽ.
നീയെൻ അരികെയല്ലോ,
എനിക്കെന്നും അഭയമായ്.
എന്റെ രക്ഷയിൻ നാഥാ,
നീ എന്നുമെന്റെ പ്രിയനല്ലോ;
എന്റെ നാഥൻ, പ്രിയതാതൻ
എന്നും എന്നും.
(സങ്കീ. 71:17, 18 കൂടെ കാണുക.)