ഗീതം 34
നിഷ്കളങ്കരായി നടക്കാം
-
1. എൻ ദൈവമേ, കാൺമെൻ വിശ്വസ്തത,
എൻ നിഷ്കളങ്കത, നിന്നിലെ ആശ്രയം.
വെള്ളിയെപ്പോൽ ശോധന ചെയ്തു നീ
സംശുദ്ധനാക്കെന്നെ നിൻ പ്രീതി നേടാനായ്.
(കോറസ്)
ഞാനോ ഇതാ നിശ്ചയം ചെയ്യുന്നു,
നിർമലപാതയിൽ നിത്യം നടന്നിടാൻ.
-
2. പോകില്ല ഞാൻ ദുഷ്ടൻമാരോടൊപ്പം.
ചേർക്കില്ല കൂടെ ഞാൻ നിന്ദകരാരെയും.
എൻ പ്രാണൻ നീ രക്ഷിച്ചിടേണമേ,
തിൻമ ചെയ്വോർക്കെല്ലാം നാശം വിധിക്കുമ്പോൾ.
(കോറസ്)
ഞാനോ ഇതാ നിശ്ചയം ചെയ്യുന്നു,
നിർമലപാതയിൽ നിത്യം നടന്നിടാൻ.
-
3. നിൻ സന്നിധേ നിൽപ്പാൻ ഞാൻ വാഞ്ഛിപ്പൂ.
നിൻ ശുദ്ധാരാധന എന്നുമെൻ മോദമാം.
നിൻ കീർത്തി ഞാൻ ഘോഷിക്കും നന്ദിയാൽ
നിൻ ഇഷ്ടം ചെയ്വതെൻ ആനന്ദമാക്കും ഞാൻ.
(കോറസ്)
ഞാനോ ഇതാ നിശ്ചയം ചെയ്യുന്നു,
നിർമലപാതയിൽ നിത്യം നടന്നിടാൻ.
(സങ്കീ. 25:2 കൂടെ കാണുക.)