വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 35

‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഉറപ്പു​വ​രു​ത്തുക’

‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഉറപ്പു​വ​രു​ത്തുക’

(ഫിലി​പ്പി​യർ 1:10)

  1. 1. പ്രധാ​ന​മാം നിയോ​ഗങ്ങൾ, സത്യങ്ങൾ നാം

    തിരിച്ചറിയാൻ

    വിവേകം എന്നും ആവശ്യം

    ജീവി​ത​ത്തിൻ വഴിയി​ലെ​ല്ലാം.

    (കോറസ്‌)

    നൻമയെ നാം നെഞ്ചേ​റ്റീ​ടാം.

    സ്‌നേ​ഹ​ത്തിൽ നാം നിർവ​ഹി​ക്കാം

    ദൈവം ചൊന്ന​തെ​ല്ലാം.

    യാഹി​ന്നു​ള്ളം എന്നെന്നും

    നമ്മിൽ പ്രസാ​ദി​പ്പാൻ.

  2. 2. പ്രധാ​ന​മോ സന്തോ​ഷ​ത്തിൻ സന്ദേശം പോയ്‌

    ഘോഷി​പ്പ​ത​ല്ലോ.

    അന്വേ​ഷി​ക്കാം നാം എങ്ങെങ്ങും

    സത്യത്തി​ന്നായ്‌ വിശക്കു​ന്നോർക്കായ്‌.

    (കോറസ്‌)

    നൻമയെ നാം നെഞ്ചേ​റ്റീ​ടാം.

    സ്‌നേ​ഹ​ത്തിൽ നാം നിർവ​ഹി​ക്കാം

    ദൈവം ചൊന്ന​തെ​ല്ലാം.

    യാഹി​ന്നു​ള്ളം എന്നെന്നും

    നമ്മിൽ പ്രസാ​ദി​പ്പാൻ.

  3. 3. പ്രധാ​ന​മാം നിയോ​ഗങ്ങൾ നാം നിറവായ്‌

    നിവർത്തി​ക്കു​കിൽ,

    പ്രശാന്തി നമ്മിൽ വാണി​ടും

    ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹ​ത്താൽ.

    (കോറസ്‌)

    നൻമയെ നാം നെഞ്ചേ​റ്റീ​ടാം.

    സ്‌നേ​ഹ​ത്തിൽ നാം നിർവ​ഹി​ക്കാം

    ദൈവം ചൊന്ന​തെ​ല്ലാം.

    യാഹി​ന്നു​ള്ളം എന്നെന്നും

    നമ്മിൽ പ്രസാ​ദി​പ്പാൻ.