വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 43

നന്ദി അർപ്പി​ക്കുന്ന ഒരു പ്രാർഥന

നന്ദി അർപ്പി​ക്കുന്ന ഒരു പ്രാർഥന

(സങ്കീർത്തനം 95:2)

  1. 1. വാത്സല്യ​വാ​നാം യഹോവേ സർവേശാ,

    വാഴ്‌ത്തു​ന്നു നിന്നെ ഈ പ്രാർഥ​ന​യിൽ.

    അൻപോ​ടെ എന്നെന്നും കാത്തരു​ളും നിൻ

    കാരു​ണ്യം ഞങ്ങൾക്കെ​ന്നും ആശ്രയം.

    പാപത്തിൽ വീണോ​രാം ദോഷി​കൾ ഞങ്ങൾ;

    പാപങ്ങൾ മാപ്പേകി മായ്‌ക്കേ​ണമേ.

    യേശു​വിൻ യാഗത്താൽ രക്ഷ നൽകി നീ.

    ആർദ്ര​മാം നിൻ സ്‌നേ​ഹം വാഴ്‌ത്തും ഞങ്ങൾ.

  2. 2. നന്ദി യഹോവേ, നിൻ സ്‌നേ​ഹ​ദ​യ​യ്‌ക്കായ്‌,

    നിന്നു​ള്ളിൽ തന്നൊ​രി​ടം ഞങ്ങൾക്കായ്‌.

    സൗമ്യർക്കായ്‌ നീയേ​കും നൻമകൾക്കെ​ല്ലാം

    നന്ദി​ നൽകി നിന്നെ സ്‌തു​തി​ക്കു​ന്നു.

    ആത്മ​ധൈ​ര്യം ഞങ്ങൾ നേടീ​ടാ​നായ്‌ നിൻ

    ആത്മാവിൻ ശക്തി പകർന്ന​ല്ലോ നീ.

    നാഥാ നിന്നി​ഷ്ടം​പോൽ എന്നെന്നും നിന്നെ

    സേവി​പ്പാ​നായ്‌ സഹായി​ക്കേ​ണമേ.

(സങ്കീ. 65:2, 4, 11; ഫിലി. 4:6 കൂടെ കാണുക.)