ഗീതം 44
എളിയവന്റെ പ്രാർഥന
-
1. എൻ പ്രാർഥന കേൾക്കേണമേ,
യഹോവേ എൻ നാഥാ.
എൻ ഉള്ളം നുറുങ്ങി എന്നിൽ
ഏറുന്നെൻ ദുഃഖങ്ങൾ.
എൻ വ്യഥകൾ, നൈരാശ്യങ്ങൾ
തളർത്തിടുന്നെന്നെ.
എൻ സാന്ത്വനം നിന്നിലല്ലോ;
നീ കനിയേണമേ.
(കോറസ്)
കൈ തരൂ നീ, എഴുന്നേൽക്കാൻ,
സഹായിക്കൂ സഹിപ്പാനായ്,
അണയുന്നൂ നിങ്കൽ ഈ ഞാൻ.
നിൻ ശക്തിയാൽ നീ കാക്കണേ.
-
2. നിൻ വചനം താങ്ങുന്നെന്നെ
ഉത്കണ്ഠയിലെല്ലാം.
നിൻ മൊഴികൾ, സാന്ത്വനങ്ങൾ
ഒപ്പുന്നെൻ കണ്ണുനീർ.
എന്നും നിന്നിൽ ആശ്രയിപ്പാൻ
എന്നുള്ളം ചായ്‌ക്കണേ.
എൻ ഹൃദയത്തെക്കാൾ നിൻ
സ്‌നേഹം എത്ര വലുതാം!
(കോറസ്)
കൈ തരൂ നീ, എഴുന്നേൽക്കാൻ,
സഹായിക്കൂ സഹിപ്പാനായ്,
അണയുന്നൂ നിങ്കൽ ഈ ഞാൻ.
നിൻ ശക്തിയാൽ നീ കാക്കണേ.
(സങ്കീ. 42:6; 119:28; റോമ. 8:26; 2 കൊരി. 4:16; 1 യോഹ. 3:20 കൂടെ കാണുക.)