ഗീതം 45
എന്റെ ഹൃദയത്തിൻ ധ്യാനം
-
1. എന്റെ ഹൃദയധ്യാനവും
എന്നിൽ നിറയും ചിന്തയും
നിന്നെ സന്തോഷിപ്പിക്കുമോ?
നടത്തെന്നെ നിൻ പാതേ നീ.
ദുഃഖങ്ങളാലെൻ രാവുകൾ
നിദ്രാവിഹീനമാകുമ്പോൾ,
നിന്റെ ചിന്തകൾ എന്നുള്ളിൽ
നിറയ്ക്കണേ എന്നെന്നും നീ.
-
2. നേരും ന്യായവും നൻമയും,
നീതി, സത്കീർത്തിയൊക്കെയും
എൻ ധ്യാനമാക്കീടുന്നു ഞാൻ.
നിൻ വഴികൾ എല്ലാം ധന്യം.
നിൻ സ്നേഹചിന്തകളെല്ലാം
എണ്ണിത്തീർത്തിടാനാകുമോ!
ഞാൻ നിൻ വചനം ധ്യാനിക്കും
മുഴുകീടും അതിൽ എന്നും.
(സങ്കീ. 49:3; 63:6; 139:17, 23; ഫിലി. 4:7, 8; 1 തിമൊ. 4:15 കൂടെ കാണുക.)