ഗീതം 63
നമ്മൾ യഹോവയുടെ സാക്ഷികൾ!
-
1. കല്ലിൽ ശില്പവേലയായ്
ദേവൻമാരെ തീർക്കുവോർ
സർവാധീശൻ യാഹെ
മറന്നീടുന്നു.
ഭാവി മുൻകാണാറുണ്ടോ
അന്ധരായ മൂർത്തികൾ?
ആകില്ലവർക്കൊന്നും ചെയ്യുവാൻ,
ഇല്ലാരും സാക്ഷി നിന്നീടാൻ.
(കോറസ്)
നമ്മൾ യാഹിൻ സാക്ഷികൾ.
ഘോഷിക്കാം നാം ധീരമായ്.
യാഹിൻ മൊഴിയെല്ലാം സത്യമായ്
കാണുന്നു കൺമുന്നിലായ്.
-
2. യാഹിൻ നാമം കീർത്തിക്കാം,
തൻ മഹത്ത്വം ഘോഷിക്കാം.
രാജ്യത്തിൻ സന്ദേശം
ധീരം ചൊൽക നാം.
സത്യം ഏകും സാന്ത്വനം
സർവരെയും കേൾപ്പിക്കാം.
നൽവാർത്ത ശ്രദ്ധിപ്പോർ യാഹിന്നായ്
നൽകീടട്ടെ സ്തുതി എന്നും.
(കോറസ്)
നമ്മൾ യാഹിൻ സാക്ഷികൾ.
ഘോഷിക്കാം നാം ധീരമായ്.
യാഹിൻ മൊഴിയെല്ലാം സത്യമായ്
കാണുന്നു കൺമുന്നിലായ്.
-
3. സാക്ഷ്യവേല ദൈവത്തിൻ
നാമസ്തുതിയേറ്റിടും.
നിന്ദകർക്കെല്ലാമോ
താക്കീതായീടും.
യാഹിൻ ചാരെ ചെല്ലുവോർ
ദിവ്യക്ഷമ പ്രാപിക്കും.
ആനന്ദവും സൗഭാഗ്യങ്ങളും
ആശ്വാസവും നുകർന്നീടും.
(കോറസ്)
നമ്മൾ യാഹിൻ സാക്ഷികൾ.
ഘോഷിക്കാം നാം ധീരമായ്.
യാഹിൻ മൊഴിയെല്ലാം സത്യമായ്
കാണുന്നു കൺമുന്നിലായ്.
(യശ. 37:19; 55:11; യഹ. 3:19 കൂടെ കാണുക.)