ഗീതം 69
ദൈവരാജ്യം പ്രസംഗിക്കുന്നതിൽ മുന്നേറുക!
-
1. പോയ് ഘോഷിക്ക നാം ദൈവരാജ്യം
ദേശങ്ങളിലെങ്ങെങ്ങും.
ഏകാം തുണ നാം സൗമ്യർക്കെല്ലാം
ഈ ദൂതവർ കൈക്കൊൾവാൻ.
ഈ പാവന ദിവ്യനിയോഗം
നിത്യാനന്ദ ഹേതുവല്ലോ.
യാഹിൻ തിരുനാമത്തിന്നായ് നാം
സാക്ഷ്യം നൽക ദേശമെല്ലാം.
(കോറസ്)
പോകാം ധീരം ദൈവത്തിൻ
സന്ദേശം പ്രസംഗിക്കുവാൻ.
പോകാം എന്നും യാഹിന്നിഷ്ടം ചെയ്യാൻ
നാം വിശ്വസ്തരായ്.
-
2. വേറെയജങ്ങൾ, അഭിഷിക്തർ,
ഒന്നായ് നമ്മൾ മുന്നേറാം.
നാം, ബാലരും പ്രായമുള്ളോരും
നേരോടെ നടന്നീടാം.
‘വൈകാതെ വരും ദൈവരാജ്യം;’
ഈ ദൂതെങ്ങും ഘോഷിക്കുവാൻ
പോകാം നമ്മൾ ഭീതിയില്ലാതെ,
യാഹിൻ ബലമാശ്രയമായ്.
(കോറസ്)
പോകാം ധീരം ദൈവത്തിൻ
സന്ദേശം പ്രസംഗിക്കുവാൻ.
പോകാം എന്നും യാഹിന്നിഷ്ടം ചെയ്യാൻ
നാം വിശ്വസ്തരായ്.
(സങ്കീ. 23:4; പ്രവൃ. 4:29, 31; 1 പത്രോ. 2:21 കൂടെ കാണുക.)