വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 74

പാടാം രാജ്യ​ഗീ​തം!

പാടാം രാജ്യ​ഗീ​തം!

(സങ്കീർത്തനം 98:1)

  1. 1. ആനന്ദത്തിൻ വിജയ​ഗീ​തം പാടാം

    അത്യു​ന്ന​ത​ന്റെ മഹത്ത്വ​ത്തി​ന്നായ്‌.

    പ്രത്യാ​ശ​യാൽ അതേകു​ന്നു സന്തോഷം,

    രാജ്യ​ത്തിൻ ഗീതം പാടാം നാമൊ​ന്നായ്‌.

    (കോറസ്‌)

    ‘ആരാധി​ക്കാം ദൈവത്തെ നാം.

    ഘോഷി​ക്ക തൻ രാജ്യത്തെ നാം.’

    ദൈവ​ത്തി​ന്നായ്‌ എന്നെന്നും സ്‌തു​തി​യേ​കാൻ

    രാജ്യ​ത്തിൻ ഗീതം പാടാം നാമൊ​ന്നായ്‌.

  2. 2. ഈ ഗീതത്താൽ തൻ രാജ്യം ഘോഷി​ക്കാം നാം.

    രാജാ​വാം യേശു വാഴുന്നു സ്വർഗെ.

    ജനിച്ചി​താ ഒരു നവസമൂ​ഹം,

    യേശു​വിൻകൂ​ടെ ഭരിക്കു​ന്നോ​രായ്‌.

    (കോറസ്‌)

    ‘ആരാധി​ക്കാം ദൈവത്തെ നാം.

    ഘോഷി​ക്ക തൻ രാജ്യത്തെ നാം.’

    ദൈവ​ത്തി​ന്നായ്‌ എന്നെന്നും സ്‌തു​തി​യേ​കാൻ

    രാജ്യ​ത്തിൻ ഗീതം പാടാം നാമൊ​ന്നായ്‌.

  3. 3. ഈ ഗീതമോ അഭ്യസി​ക്കു​ന്നു സൗമ്യർ,

    അതിൻ സന്ദേശം മധുര​മ​ല്ലോ.

    ഈ ഗീതത്തിൽ സന്തോ​ഷി​പ്പോ​രെ​ല്ലാ​രും

    മറ്റു​ള്ളോ​രെ​യും ക്ഷണിക്കു​ന്നി​പ്പോൾ.

    (കോറസ്‌)

    ‘ആരാധി​ക്കാം ദൈവത്തെ നാം.

    ഘോഷി​ക്ക തൻ രാജ്യത്തെ നാം.’

    ദൈവ​ത്തി​ന്നായ്‌ എന്നെന്നും സ്‌തു​തി​യേ​കാൻ

    രാജ്യ​ത്തിൻ ഗീതം പാടാം നാമൊ​ന്നായ്‌.