വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 75

“ഇതാ ഞാൻ, എന്നെ അയച്ചാ​ലും!”

“ഇതാ ഞാൻ, എന്നെ അയച്ചാ​ലും!”

(യശയ്യ 6:8)

  1. 1. വിദ്വേ​ഷി​കൾ യഹോവ തൻ

    വിശു​ദ്ധ​നാ​മം നിന്ദിപ്പൂ.

    അശക്തൻ, ദുഷ്ടൻ എന്നെല്ലാം

    ആക്ഷേപി​പ്പെ​ന്നും ദൈവത്തെ.

    ആർ പോകും നിന്ദ നീക്കു​വാൻ,

    യാഹിൻ മഹത്ത്വം ഘോഷി​ക്കാൻ?

    (കോറസ്‌ 1)

    ‘എന്നെ അയയ്‌ക്ക, ഞാൻ ഇതാ.

    ഞാൻ പാടും സ്‌തുതി യാഹി​ന്നായ്‌.

    ഈ ദൗത്യ​മോ എത്ര ധന്യമാം.

    ഞാൻ ഇതാ, അയയ്‌ക്കെന്നെ!’

  2. 2. “ഈ ദൈവ​മെന്തേ വൈകു​ന്നൂ?”

    എന്നും ചിലർ ആക്ഷേപി​പ്പൂ.

    അവർക്കു സീസർ ദൈവ​മാം.

    വാഴ്‌ത്തും ചിലർ ബിംബ​ങ്ങളെ.

    ആർ പോകും യാഹിൻ നാളിലെ

    നീതി​യു​ദ്ധം പ്രഘോ​ഷി​ക്കാൻ?

    (കോറസ്‌ 2)

    ‘എന്നെ അയയ്‌ക്ക, ഞാൻ ഇതാ.

    ഞാൻ യാഹിൻ നാൾ പോയ്‌ ഘോഷി​ക്കും.

    ഈ ദൗത്യ​മോ എത്ര ധന്യമാം.

    ഞാൻ ഇതാ, അയയ്‌ക്കെന്നെ!’

  3. 3. ദുഷ്‌ചെ​യ്‌തി ഭൂവിൽ ഏറു​മ്പോൾ,

    ദുഃഖാർത്ത​രായ്‌ നിർദോ​ഷി​കൾ

    ആത്മാർഥ​മായ്‌ അന്വേ​ഷി​പ്പൂ,

    ആശ്വാ​സ​ത്തിൻ സ​ത്യത്തിന്നായ്‌.

    ആർ പോകും രാജ്യ​ദൂ​തു​മായ്‌,

    ആശ്വാ​സ​മെ​ങ്ങും ഘോഷി​ക്കാൻ?

    (കോറസ്‌ 3)

    ‘എന്നെ അയയ്‌ക്ക, ഞാൻ ഇതാ.

    ഞാൻ സൗമ്യർക്കേ​കും സാന്ത്വനം.

    ഈ ദൗത്യ​മോ എത്ര ധന്യമാം.

    ഞാൻ ഇതാ, അയയ്‌ക്കെന്നെ!’

(സങ്കീ. 10:4; യഹ. 9:4 കൂടെ കാണുക.)