ഗീതം 77
ഇരുട്ടു നിറഞ്ഞ ലോകത്ത് വെളിച്ചം
-
1. ഇരുളിൻ താഴ്വാരങ്ങളിൽ
മാനവർ അലഞ്ഞു.
പ്രത്യാശ പ്രഭ ചൊരിഞ്ഞു.
പ്രഭാതം കാൺമാറായ്.
(കോറസ്)
യാഹേ, നിൻ സന്ദേശം
ശോഭന പ്രത്യാശയിൻ
പൊന്നൊളി വീശുന്നു.
വെൺശോഭയെഴും നിൻ
രാജ്യം ഇരുൾ നീക്കിടും
എന്നേക്കുമായ്.
-
2. മാനുഷർ ഉണർന്നിടുവാൻ
സമയമായിപ്പോൾ.
പ്രത്യാശ പകർന്നു നമ്മൾ
പ്രാർഥിക്കാം അവർക്കായ്.
(കോറസ്)
യാഹേ, നിൻ സന്ദേശം
ശോഭന പ്രത്യാശയിൻ
പൊന്നൊളി വീശുന്നു.
വെൺശോഭയെഴും നിൻ
രാജ്യം ഇരുൾ നീക്കിടും
എന്നേക്കുമായ്.
(യോഹ. 3:19; 8:12; റോമ. 13:11, 12; 1 പത്രോ. 2:9 കൂടെ കാണുക.)