വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 78

‘ദൈവ​ത്തി​ന്റെ വചനം പഠിപ്പി​ക്കു​ന്നു’

‘ദൈവ​ത്തി​ന്റെ വചനം പഠിപ്പി​ക്കു​ന്നു’

(പ്രവൃ​ത്തി​കൾ 18:11)

  1. 1. തിരു​വ​ചന പാഠങ്ങൾ

    പകർന്നു നൽകു​വോർ

    അതുല്യ​മാം വിധങ്ങ​ളിൽ

    അനുഗൃ​ഹീ​ത​രാം.

    ക്രിസ്‌തേ​ശു​വെ​പ്പോൽ സ്‌നേ​ഹ​ത്തിൽ

    നമ്മൾ പഠിപ്പി​ക്കിൽ,

    പഠിക്കു​വോർ വൈകില്ല ദൈവ​ത്തിൻ

    പ്രിയ​രാ​യി​ടാൻ.

  2. 2. വചനത്തിൻ അധ്യാ​പ​കർ

    നാം, നേരായ്‌ ജീവി​ക്കിൽ

    പ്രശോ​ഭി​ക്കും എന്നും നമ്മിൽ

    ദൈവിക ചൈത​ന്യം.

    യാഹിൻ മൊഴി​കൾ ആഴമായ്‌

    സ്വയം പഠിച്ചു നാം,

    ഹൃദയ​ത്തിൻ നിക്ഷേ​പ​ത്തിൽനി​ന്നും

    ജ്ഞാനം പങ്കിടാം.

  3. 3. പഠിപ്പി​ക്കാനായ്‌ ദൈവ​ത്തിൻ

    സഹായം ചോദി​ച്ചാൽ,

    യഹോവ തൻ ആത്മാവി​നെ

    തരും നിർലോ​പ​മായ്‌.

    പഠിക്കു​വോ​രെ ഗാഢമായ്‌

    നാമെ​ന്നും സ്‌നേ​ഹി​ച്ചാൽ,

    പഠിപ്പി​ക്കാൻ പ്രവീ​ണ​രാ​യ​വർ

    മാറും വേഗത്തിൽ.