ഗീതം 81
മുൻനിരസേവകരുടെ ജീവിതം
-
1. ദിനവും പുലരി വിരിയാറാകുമ്പോൾ
തിരുവേലയ്ക്കിതാ
തിരക്കായ് ഞങ്ങൾ പോവുകയായ്.
സർവരേം പ്രിയമായ് എതിരേറ്റീടുമ്പോൾ,
ചിലർ കേട്ടില്ലെന്നാൽ
തളരില്ല ഞങ്ങൾ ഇനിമേൽ.
(കോറസ്)
നിനക്കായ് യഹോവേ,
ഞങ്ങൾ ജീവിപ്പെന്നും.
സഹിക്കും സർവം നിൻ വേലയ്ക്കായ്.
തളരില്ല ഞങ്ങൾ വെയിലിൽ, മാരിയിൽ.
ഞങ്ങൾ നിൻ നാമത്തെ സ്നേഹിപ്പൂ,
യഹോവേ.
-
2. പകൽ പോയ് മറഞ്ഞു, ഇരുളായ് മാനവും.
ഞങ്ങൾ ക്ഷീണിക്കിലും
തിരതല്ലുന്നു മോദമുള്ളിൽ.
ദൈവമേ നിൻ ഹിതം നിറവായ് ചെയ്തീടാൻ
സർവശേഷിയും ജീവനും
ഏകുന്നിതാ ഹൃദയാ.
(കോറസ്)
നിനക്കായ് യഹോവേ,
ഞങ്ങൾ ജീവിപ്പെന്നും.
സഹിക്കും സർവം നിൻ വേലയ്ക്കായ്.
തളരില്ല ഞങ്ങൾ വെയിലിൽ, മാരിയിൽ.
ഞങ്ങൾ നിൻ നാമത്തെ സ്നേഹിപ്പൂ,
യഹോവേ.
(യോശു. 24:15; സങ്കീ. 92:2; റോമ. 14:8 കൂടെ കാണുക.)