വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 82

‘നിങ്ങളു​ടെ വെളിച്ചം പ്രകാ​ശി​ക്കട്ടെ’

‘നിങ്ങളു​ടെ വെളിച്ചം പ്രകാ​ശി​ക്കട്ടെ’

(മത്തായി 5:16)

  1. 1. നമ്മിലെ പ്രകാശം

    സൂര്യപ്രഭപോൽ

    പ്രസരിപ്പിക്കാനായ്‌

    കല്പിച്ചേശു താൻ.

    യാഹിൻ വചനാൽ നാം

    സാന്ത്വനം നൽകാം,

    ശാന്തി​യിൻ സന്ദേശം നാം

    പാരിൽ നിറയ്‌ക്കാം.

  2. 2. രാജ്യ​ത്തിൻ സന്ദേശം

    എങ്ങെങ്ങും ഭൂവിൽ

    നൽകി​ടും സന്തോഷം

    കേൾക്കു​ന്നോർക്കെ​ല്ലാം.

    ഈ സന്തോ​ഷ​വാർത്ത

    ഘോഷി​ച്ചെ​ന്നും നാം

    പകർന്നി​ടാം സത്യത്തിൻ

    ദീപ്‌തി നാടെ​ല്ലാം.

  3. 3. കാരു​ണ്യ​ത്തിൻ ശോഭ

    രത്നപ്രഭപോൽ

    പ്രവൃ​ത്തി​യിൽ, വാക്കിൽ

    വിളങ്ങീ​ട​ട്ടെ.

    ആർദ്രസ്‌നേഹമോടെ

    നൻമ ചെയ്യാം നാം,

    യാഹി​ന്നു​ള്ളം എന്നെന്നും

    മോദി​പ്പാൻ നമ്മിൽ.