വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 88

അങ്ങയുടെ വഴികൾ അറിയി​ച്ചു​ത​രേ​ണമേ

അങ്ങയുടെ വഴികൾ അറിയി​ച്ചു​ത​രേ​ണമേ

(സങ്കീർത്തനം 25:4)

  1. 1. യാഹേ നാഥാ നിൻ ക്ഷണം മാനി​ച്ചി​താ

    ഞങ്ങൾ നിൻ മുമ്പിൽ വന്നീടു​ന്നു.

    നിൻ ഗ്രന്ഥത്തി​ലെ നിൻ ജ്ഞാന​മൊ​ഴി​കൾ,

    ഞങ്ങൾക്കെ​ന്നെ​ന്നും വഴിദീ​പം.

    (കോറസ്‌)

    നിൻ വഴികൾ പഠിപ്പി​ക്കേ​ണമേ.

    നിൻ മൊഴി കേൾക്കും മനസ്സേ​കണേ.

    നിൻ സത്യത്തിൽ നടന്നീ​ടു​വാ​നായ്‌

    എന്നും സഹായം അരു​ളേ​ണമേ.

  2. 2. നിൻ ജ്ഞാന​മെ​ന്നും അതി​ശ്രേ​ഷ്‌ഠ​മ​ല്ലോ.

    നിൻ തീർപ്പു​ക​ളോ എത്ര ന്യായം!

    എന്താശ്ച​ര്യ​മാം നിൻ സ്‌നേ​ഹ​മൊ​ഴി​കൾ!

    എന്നും നിൽക്കും ആ വചനങ്ങൾ.

    (കോറസ്‌)

    നിൻ വഴികൾ പഠിപ്പി​ക്കേ​ണമേ.

    നിൻ മൊഴി കേൾക്കും മനസ്സേ​കണേ.

    നിൻ സത്യത്തിൽ നടന്നീ​ടു​വാ​നായ്‌

    എന്നും സഹായം അരു​ളേ​ണമേ.