വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 95

വെളിച്ചം കൂടു​തൽക്കൂ​ടു​തൽ തെളി​ഞ്ഞു​വ​രു​ന്നു

വെളിച്ചം കൂടു​തൽക്കൂ​ടു​തൽ തെളി​ഞ്ഞു​വ​രു​ന്നു

(സുഭാ​ഷി​തങ്ങൾ 4:18)

  1. 1. യാഹാം ദൈവം തൻ ക്രിസ്‌തു​വിൻ കൈക​ളാൽ

    നമ്മെ രക്ഷിക്കും വിധം കാൺമാൻ,

    മുൻകാ​ല​ങ്ങ​ളിൽ പലർ തേടു​കി​ലും

    അറിഞ്ഞി​ല്ല​തിൻ പൊരു​ളാ​രും.

    ഇന്നാഗ​ത​നായ്‌ ദൈവ​ത്തിൻ മകനാം

    ക്രിസ്‌തേ​ശു സ്വർഗേ ഭരിപ്പാൻ.

    കാൺമൂ മുന്നി​ലായ്‌ ദൈവ​ത്തിൻ ഹിതം നാം

    ഇന്നിതൾ വിരി​യും വിധങ്ങൾ.

    (കോറസ്‌)

    യാഹിൻ ഹിതമോ മറ നീങ്ങി

    ഇന്നേറെ പ്രകാ​ശി​ത​മായ്‌.

    ഈ ദീപ്‌തി​യി​ലായ്‌ നടന്നി​ടാം

    കാൺമാൻ ദൈവ​ത്തിൻ കൃപകൾ.

  2. 2. യേശു ഇന്നിതാ ശിഷ്യ​രാം നമുക്കായ്‌

    നൽകി തന്റെ സോദ​രൻമാ​രെ,

    നാം പോഷി​ത​രായ്‌ സത്യത്തിൻ പ്രഭയിൽ

    നിർദോ​ഷി​ക​ളായ്‌ നടന്നീ​ടാൻ.

    ഓരോ ദിനവും പ്രഭ​യേ​റു​ക​യാൽ

    സന്തോ​ഷി​പ്പൂ നാം എന്നുമായ്‌.

    യാഹാം ദൈവം താൻ ചൊരി​യും സത്യത്തിൻ

    പ്രഭയ്‌ക്കായ്‌ നന്ദി നാം നൽകി​ടാം.

    (കോറസ്‌)

    യാഹിൻ ഹിതമോ മറ നീങ്ങി

    ഇന്നേറെ പ്രകാ​ശി​ത​മായ്‌.

    ഈ ദീപ്‌തി​യി​ലായ്‌ നടന്നി​ടാം

    കാൺമാൻ ദൈവ​ത്തിൻ കൃപകൾ.