വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 107

സ്‌നേ​ഹ​ത്തി​ന്റെ ദിവ്യ​മാ​തൃക

സ്‌നേ​ഹ​ത്തി​ന്റെ ദിവ്യ​മാ​തൃക

(1 യോഹ​ന്നാൻ 4:19)

  1. 1. ദൈവ​ത്തിൽനി​ന്നും പഠിക്കു​ന്നു നമ്മൾ

    സ്‌നേ​ഹ​ത്തിൻ പാഠങ്ങൾ.

    നമ്മോ​ടു​ള്ള തൻ കരുത​ലി​ലെ​ല്ലാം

    സ്‌നേ​ഹ​ദയ കാണുന്നു നാം.

    നമ്മെ രക്ഷിക്കാൻ നമുക്കായ്‌ യഹോവ

    പ്രിയ മകന്റെ ജീവൻ ബലി നൽകി.

    ദൈവ​സ്‌നേ​ഹ​മോ അനുപ​മ​മ​ല്ലോ,

    യഹോവ തൻ മാർഗം സ്‌നേ​ഹ​മാം.

  2. 2. തിരു​വ​ഴി​യേ ചരിക്കു​കിൽ നമ്മൾ

    സ്‌നേ​ഹി​ക്കും ആഴമായ്‌.

    ഉണർത്തും നമ്മെ പരിശു​ദ്ധ​സ്‌നേഹം

    ഉറ്റവർക്കായ്‌ ജീവൻ നൽകാൻ.

    ദൈവ​സ്‌നേ​ഹ​ത്തിൽ നിലനി​ന്നി​ടാ​നായ്‌

    ഉറ്റു സ്‌നേ​ഹി​ക്കാം സോദ​ര​ങ്ങളെ നാം.

    സ്‌നേ​ഹി​ത​രു​ടെ ദോഷങ്ങൾ മറന്ന്‌,

    നാം സ്‌നേ​ഹ​ത്തിൻ മാറ്ററി​യി​ക്കാം.

  3. 3. ഒരുമി​ച്ചൊ​രു കുടും​ബ​മായ്‌ മാറാം,

    നാമെ​ല്ലാം സ്‌നേ​ഹ​ത്തിൽ.

    ഒരുമ​യു​ടെ രുചി നുകരാ​നായ്‌

    ദൈവം നമ്മെ ക്ഷണിക്കു​മ്പോൾ,

    സ്‌നേ​ഹ​മാ​ധു​ര്യം അനുഭ​വി​ക്കാം നാം.

    സ്‌നേ​ഹ​ശൂ​ന്യ​മാം ഈ വിഷമ​നാ​ളിൽ

    ദൈവാ​ത്മാ​വി​നാൽ സ്‌നേഹം വളർത്താം നാം.

    യഹോവ തൻ മാർഗം സ്‌നേഹം താൻ.