ഗീതം 109
ഹൃദയപൂർവം ഉറ്റ് സ്നേഹിക്കുക
-
1. സ്നേഹിക്കുകിൽ നാം ഹൃദയാ
മോദിക്കും യാഹിൻ മാനസം.
സ്നേഹസ്വരൂപൻ ദൈവത്തിൻ
ഉള്ളിൽ ഇടം നേടും.
ഉള്ളിന്റെ ഉള്ളിൽ നിന്നുമായ്
സ്നേഹിക്കിൽ നമ്മൾ ആഴമായ്
മാറിടും ആത്മതോഴരായ്
കൂടെയുള്ളോർക്കെല്ലാം.
അൻപേകാം നിസ്വാർഥമായ്,
ഏകാം തുണ നമ്മൾ ആർദ്രമായ്.
ക്ഷമിക്കാം നിർലോപമായ്,
പോരായ്മകൾ മറക്കാം.
യേശു താൻ ദൈവസ്നേഹത്തിൻ
ആഴങ്ങൾ നമ്മെ കാണിച്ചു,
സ്നേഹിപ്പൂ നമ്മെ ആർദ്രമായ്.
നാഥൻ ക്രിസ്തു ചെയ്യും പോൽ
സ്നേഹം ചൊരിഞ്ഞിടാം നാം.
(1 പത്രോ. 2:17; 3:8; 4:8; 1 യോഹ. 3:11 കൂടെ കാണുക.)