വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 117

നന്മയെന്ന ഗുണം

നന്മയെന്ന ഗുണം

(2 ദിനവൃ​ത്താ​ന്തം 6:41)

  1. 1. യഹോവേ, നിൻ നൻമ​യെ​ന്നും

    ഞങ്ങൾക്കാ​ന​ന്ദ​മ​ല്ലോ.

    വിശ്വ​സ്‌തൻ നീ, വിശുദ്ധൻ നിൻ

    വഴിക​ളെ​ല്ലാം നൻമ.

    ചൊരി​യു​ന്നു പ്രിയ​മോ​ടെ

    കൃപകൾ നീ ഞങ്ങൾക്കായ്‌.

    സ്‌തു​തി​യേ​റ്റും, നന്ദി​യേ​കും

    ഞങ്ങൾ നിന​ക്കെ​ന്നെ​ന്നും.

  2. 2. നിന്റെ സ്വന്തം ജനം ഞങ്ങൾ

    അയൽ സ്‌നേ​ഹ​മോ​ടെ​ന്നും

    വിതയ്‌ക്കു​ന്നു നിൻ സന്ദേശം

    ഹൃദയ​ങ്ങ​ളിൽ എല്ലാം.

    തിരു​നൻമ പകർത്താ​നായ്‌

    ഞങ്ങൾ ചെയ്യും ശ്രമങ്ങൾ

    ധന്യമാ​കാൻ ഞങ്ങൾക്കായ്‌ നീ

    നൽകണേ നിൻ ആത്മാവെ.

  3. 3. ഞങ്ങളാർക്കും നൻമ ചെയ്യും

    യഹോവേ നീ ചെയ്യും പോൽ.

    ഏറെ സ്‌നേഹം സോദ​രർക്കായ്‌

    ചൊരി​ഞ്ഞി​ടും എപ്പോ​ഴും.

    സ്വന്തവീ​ട്ടിൽ, സ്വന്തനാ​ട്ടിൽ,

    അയൽദേ​ശ​ങ്ങ​ളി​ലും,

    നൻമയിൻ ദീപങ്ങ​ളാ​കാൻ

    നൽകണേ നിൻ കാരു​ണ്യം.