ഗീതം 120
യേശുവിന്റെ സൗമ്യത അനുകരിക്കാം
-
1. യേശു മാനുഷരിൽ സർവോന്നതനായ്,
ദൈവരാജ്യത്തിന്റെ രാജാവാകിലും,
സ്വമനസ്സാലെ വന്നു വിനീതനായ്;
സ്വജീവൻ താൻ ചൊരിഞ്ഞു മാനവർക്കായ്.
-
2. ഭാരങ്ങൾ ചുമന്നു വലയുന്നോരേ,
താങ്ങും യേശു തന്റെ കൈകളാൽ എന്നും.
യാഹിന്റെ രാജ്യം തേടി ആശ്വസിപ്പാൻ
ക്രിസ്തു രാജൻ ക്ഷണിപ്പൂ നമ്മെയെല്ലാം.
-
3. നാമെല്ലാം ക്രിസ്തീയ സഹോദരരായ്,
നിൽക്കാം എന്നും യേശുവിന്നധീനരായ്.
സൗമ്യരെല്ലാരും യാഹിൻ പ്രിയരല്ലോ.
സൗഖ്യം നേടും നാം ഈ ഭൂവിൽ നിത്യമായ്.
(സുഭാ. 3:34; മത്താ. 5:5; 23:8; റോമ. 12:16 കൂടെ കാണുക.)